Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബാലാകോട്ടിൽ സൈന്യം...

ബാലാകോട്ടിൽ സൈന്യം ലക്ഷ്യം കണ്ടെന്ന്​ വിദേശകാര്യ മന്ത്രാലയം

text_fields
bookmark_border
raveesh-kumar-23
cancel

ന്യൂഡൽഹി: ബാല​ാകോട്ട്​ വ്യോമാക്രമണത്തിൽ സൈന്യം ലക്ഷ്യം കണ്ടെന്ന്​ വിദേശകാര്യ മന്ത്രാലയം. ഇന്ത്യയെ ലക്ഷ്യ ംവെച്ച്​ പാകിസ്​താൻ നടത്തിയ ആക്രമണം പരാജയപ്പെട്ടുവെന്നും ഇതിൽ ഒരു വിമാനം മാത്രമാണെന്നും രാജ്യത്തിന്​ നഷ്​ട മായതെന്നും വിദേശകാര്യ മന്ത്രാലയം വക്​താവ്​ രവീഷ്​ കുമാർ പറഞ്ഞു. പുൽവാമ ഭീകരാക്രമണത്തിന്​ പിന്നിൽ ജെയ്​ശെയാണെന്ന്​ സമ്മതിക്കാൻ പാകിസ്​താൻ ഇനിയും തയാറായിട്ടില്ലെന്നും മന്ത്രാലയം കുറ്റപ്പെടുത്തി.

പുൽവാമ ഭീകരാക്രമണത്തിന്​ ശേഷം അന്താരാഷട്ര സമൂഹത്തി​​​​െൻറ പിന്തുണ ഇന്ത്യക്ക്​ ലഭിക്കുന്നുണ്ട്​. പുതിയ ചിന്തകളുള്ള പുതിയ പാകിസ്​താൻ തീവ്രവാദത്തിനെതിരെ പുതിയ നടപടികൾ സ്വീകരിക്കണം. വിശ്വസനീയവും സുസ്ഥിരവുമായ നടപടി തീവ്രവാദത്തിനെതിരെ സ്വീകരിക്കാൻ പാകിസ്​താൻ തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ കടുത്ത നടപടി ഇന്ത്യ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നീരവ്​ മോദിയെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്​. നീരവിനെ വിട്ടുകിട്ടാനുള്ള ഇന്ത്യയുടെ അപേക്ഷ യു.കെ സർക്കാറി​​​​െൻറ പരിഗണനയിലാണ്​. ഇക്കാര്യത്തിൽ വൈകാതെ തന്നെ തീരുമാനമുണ്ടാകുമെന്നാണ്​ പ്രതീക്ഷയെന്നും രവീഷ്​ കുമാർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsMEABalakot airstrike
News Summary - Pakistan should show 'naya action' against terror groups-India news
Next Story