Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസാർക്​ വിപുലീകരണ...

സാർക്​ വിപുലീകരണ സാധ്യത തേടി പാകിസ്താൻ

text_fields
bookmark_border
സാർക്​ വിപുലീകരണ സാധ്യത തേടി പാകിസ്താൻ
cancel

വാഷിങ്​ടൺ:  ദക്ഷിണേഷ്യന്‍ രാഷ്ട്രങ്ങളുടെ പ്രാദേശിക സഹകരണ സഖ്യത്തിൽ (സാർക്​) അംഗ രാജ്യങ്ങളുടെ വിപുലീകരണ സാധ്യതകൾ തേടി പാകിസ്താൻ രംഗത്ത്​.  ഇന്ത്യ ഉൾപ്പെടെയുള്ള അഞ്ച്​ അംഗ രാജ്യങ്ങളുടെ ബഹിഷ്കരണത്തെ തുടർന്ന്​ ഇസ്​ലാമാബാദിൽ നടക്കാനിരുന്ന 19ാമത്​​ ഉച്ചകോടി നിർത്തിവെച്ച സാഹചര്യത്തിലാണ്​ സാർകി​െൻറ വിപുലീകരണത്തിന്​ പാകിസ്താൻ കൂടിയാലോചന നടത്തുന്നത്​.  

ന്യൂയോർക്കിൽ അഞ്ചുദിവസത്തെ ഒൗദ്യോഗിക സന്ദർശനത്തിനെത്തിയ പാക്​ പ്രതിനിധി മുഷാഹിദ്​ഹുസൈനാണ്​ ഇക്കാര്യം മാധ്യമങ്ങളുമായുള്ള കൂടിക്കാഴ്ചയിൽ​ അറിയിച്ചത്​. ചൈന, ഇറാൻ തുടങ്ങിയ രാജ്യങ്ങളെയും മറ്റ്​ മധ്യേഷ്യൻ റിപ്പബളിക്കുകളെയും ഉൾപ്പെടുത്തി സഖ്യം വലുതാക്കാൻ ആഗ്രഹിക്കുന്നുണ്ട്​.
ചൈന–പാകിസ്താൻ സാമ്പത്തിക ഇടനാഴി ദക്ഷിണേഷ്യയെയും മധ്യ ഏഷ്യയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഘടകമാണ്​. പാകിസ്താനിലെ ആഴക്കടൽ തുറമുഖമായ ഗ്വദാർ തുറമുഖം ചൈനക്ക്​ മാത്രമല്ല  മധ്യ ഏഷ്യൻ രാജ്യങ്ങൾക്കും പ്രധാനപ്പെട്ട ഒന്നാണ്. സാർകിൽ കൂടുതൽ അംഗരാജ്യങ്ങളെ ഉൾപ്പെടുത്താനുള്ള നടപടിയിൽ ഇന്ത്യയും ഒരുമിക്കണം. എന്നാൽ ഇന്ത്യ ഇക്കാര്യം സ്വീകരിക്കണമെന്നില്ലെന്നും ഹുസൈൻ പറഞ്ഞു.

ഉറി ഭീകരാക്രമണത്തി​െൻറ പശ്ചാത്തലത്തിൽ ഇന്ത്യ ഇസ്​ലമാബാദിലെ ഉച്ചകോടി ബഹിഷ്​കരിച്ചതിനെ തുടർന്നാണ് ​രാജ്യത്തോട്​ ​െഎക്യദാർഢ്യം പ്രഖ്യാപിച്ച്​ ശ്രീലങ്ക ഉൾപ്പെടെയുള്ള അംഗരാജ്യങ്ങൾ ഉച്ചകോടിയിൽ നിന്ന്​ പിൻമാറിയത്​. തുടർന്ന്​ നവംബര്‍ ഒമ്പതിനും പത്തിനും ഇസ്​ലാമാബാദില്‍ ചേരേണ്ടിയിരുന്ന പത്തൊമ്പതാമത് ഉച്ചകോടി നിര്‍ത്തിവക്കുകയായിരുന്നു. ഇന്ത്യയുടെ സ്വാധീനമില്ലാത്ത രാജ്യങ്ങളെ ഉൾപ്പെടുത്തി ദക്ഷിണേഷ്യൻ സഖ്യത്തെ വിപുലീകരിക്കാനാണ്​ പാക്​നയതന്ത്രജ്ഞരുടെ ശ്രമം.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NewyorkSAARC
News Summary - Pakistan Seeks Bigger SAARC
Next Story