Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യയിലേക്കുള്ള...

ഇന്ത്യയിലേക്കുള്ള കയറ്റുമതി കൂടിയെന്ന് പാകിസ്ഥാൻ, ഇറക്കുമതിയിൽ 9.44% ഇടിവ്

text_fields
bookmark_border
ഇന്ത്യയിലേക്കുള്ള കയറ്റുമതി കൂടിയെന്ന് പാകിസ്ഥാൻ, ഇറക്കുമതിയിൽ 9.44% ഇടിവ്
cancel
camera_alt

india pak trade deal

ഇസ്ലാമാബാദ്: ഇന്ത്യ പാകിസ്ഥാനുമായുള്ള ഉഭയകക്ഷി വ്യാപാരബന്ധം അവസാനിപ്പിച്ചിട്ട് വർഷങ്ങളായെങ്കിലും കയറ്റുമതിയിൽ വർധനവുണ്ടായയാതി സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാന്‍റെ കണക്കുകൾ. പുൽവാമ ഭീകരാക്രമണത്തിന് ശേഷമാണ് ഇരുരാജ്യങ്ങൾക്കുമിടയിലുള്ള ബന്ധത്തിൽ കൂടുതൽ വിള്ളൽ വീണത്. കഴിഞ്ഞ വർഷത്തെ പഹൽഗാം ഭീകരാക്രമണത്തോടെ ഇത് കൂടുതൽ വഷളായി. വാഗ- അട്ടാരി വഴിയുള്ള വ്യാപാരവും ഇതോടെ അവസാനിപ്പിച്ചു.

എന്നാൽ ഇതൊന്നും വ്യാപാരത്തെ ബാധിച്ചിട്ടില്ലെന്ന തെളിയിക്കുന്നതാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാന്‍റെ കണക്കുകൾ.

ഇന്ത്യയിലേക്കുള്ള ക‍യറ്റുമതി കൂടി. അഫ്ഗാനിസ്ഥാൻ, ചൈന, ബംഗ്ലാദേശ്,ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള ക‍യറ്റുമതി ഇടിഞ്ഞപ്പോഴാണ് ജൂലൈ-ജനുവരി മാസങ്ങളിൽ ഇന്ത്യയിലേക്കുള്ള ക‍യറ്റുമതിയിൽ വർധനവുണ്ടായത്. അഫ്ഗാൻ, ചൈന, ബംഗ്ലാദേശ്, ശ്രീലങ്ക, ഇന്ത്യ, ഇറാൻ, നേപ്പാൾ, ഭൂട്ടാൻ, മാലദ്വീപ് എന്നീ 9 രാജ്യങ്ങളുമായുള്ള വ്യാപാരക്കരാറാണ് ബാങ്ക് പുറത്തുവിട്ടിരിക്കുന്നത്..

ഈ രാജ്യങ്ങളുമായുള്ള സംയോജിത വ്യാപാരക്കമ്മി 2024-25 സാമ്പത്തിക വർഷം 29.42 ശതമാനം ഉയർന്ന് 12.28 ബില്യൻ ഡോളറിലെത്തിയിരുന്നു. മൊത്തം 2.30 ബില്യന്‍റെ കയറ്റുമതി നടന്നു. മുൻ വർഷത്തേക്കാൾ 17% ഇടിവുണ്ടായി. ബംഗ്ലാദേശിലേക്കുള്ള ക‍യറ്റുമതിയിൽ 10.48 % കുറവും ചൈനയിലേക്കുള്ളതിൽ 1.02 ശതമാനത്തിലും കുറവുണ്ടായിട്ടുണ്ട്.

ഈ രാജ്യങ്ങളിൽ നിന്ന് പാകിസ്ഥാനിലേക്കുള്ള ഇറക്കുമതി വലിയതോതിൽ ഉയർന്നിട്ടുണ്ട്. അതേസമയം, ഏതൊക്കെ ഉത്പന്നങ്ങളാണ് ക‍യറ്റുമതിയും ഇറക്കുമതിയും നടത്തിയതെന്ന് വ്യക്തമാക്കിയിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:exportIMPORTPakistanIndia
News Summary - Pakistan says import to India increase, imports fall by 9.44%
Next Story