മുംബൈ ഭീകരാക്രമണം: പാകിസ്താൻ സ്പെഷൽ േപ്രാസിക്യൂട്ടറെ പിൻവലിച്ചു
text_fieldsലാഹോർ: സർക്കാർ ഉദ്ദേശിക്കുന്ന രീതിയിൽ കേസ് കൈകാര്യം ചെയ്യുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പാകിസ്താൻ മുംബൈ ഭീകരാക്രണക്കേസ് പ്രോസിക്യൂട്ടറെ പിൻവലിച്ചു. ആക്രമണത്തിനു പിന്നിലുള്ളവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന ഇന്ത്യയുടെ ശ്രമങ്ങൾക്ക് വൻ തിരിച്ചടിയായി പാക്നീക്കം.
2008 നവംബറിൽ 10 ലശ്കറെ ത്വയ്യിബ ഭീകരർ കപ്പൽമാർഗം കറാച്ചിയിൽ നിന്ന് മുംബൈയിലെത്തി നടത്തിയ ആക്രമണത്തിൽ 166 പേരാണ് കൊല്ലപ്പെട്ടത്. 300ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കേസിൽ 2009 മുതൽ ഫെഡറൽ ഇൻെവസ്റ്റിഗേഷൻ ഏജൻസിയുടെ(എഫ്.െഎ.എ)സ്പെഷൽ േപ്രാസിക്യൂട്ടറായിരുന്നത് ചൗധരി അസ്ഹറാണ്. ബേനസീർ ഭുേട്ടാ വധക്കേസിൽ സർക്കാർ പ്രോസിക്യൂട്ടറായി അദ്ദേഹം തുടർന്നേക്കും. സർക്കാറിന് മുംബൈ കേസിൽ വ്യക്തമായ ഒരു ധാരണയുണ്ട്. എന്നാൽ, അതനുസരിച്ചായിരുന്നില്ല അസ്ഹറിെൻറ നീക്കങ്ങളെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
ആക്രമണം നടന്ന് 10 വർഷമായിട്ടും ഒരു പ്രതിയെേപാലും പാകിസ്താൻ ശിക്ഷിച്ചിട്ടില്ല. തങ്ങളുടെ മുൻഗണന പട്ടികയിലുള്ള കേസല്ല ഇെതന്നാണ് അവരുടെ ന്യായീകരണം. ലശ്കറെ ത്വയ്യിബ നേതാവ് ഹാഫിസ് മുഹമ്മദ് സഇൗദാണ് ആക്രമണത്തിെൻറ സൂത്രധാരനെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
