Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ് ബാധിച്ച...

കോവിഡ് ബാധിച്ച തീവ്രവാദികളെ പാകിസ്​താൻ കശ്​മീരിലേക്ക്​ വിടുന്നതായി ഡി.ജി.പി

text_fields
bookmark_border
കോവിഡ് ബാധിച്ച തീവ്രവാദികളെ പാകിസ്​താൻ കശ്​മീരിലേക്ക്​ വിടുന്നതായി ഡി.ജി.പി
cancel

ശ്രീനഗർ: കോവിഡ് ബാധിതരായ തീവ്രവാദികളെ പാകിസ്​താൻ കശ്​മീരിലേക്ക്​ വിടുന്നതായി ജമ്മു കശ്മീർ ഡി.ജി.പി ദിൽബാഗ് സ ിങ്​. ഗണ്ടർബൽ ജില്ലയിലെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കശ്മീരികൾക്ക്​ കൊറോണ പടർത്താൻ രോഗികളെ കയറ്റുമതി ചെയ്യുകയാണ് പാകിസ്​താൻ. ഇതിനെതിരെ മുൻകരുതൽ എടുക്കണം. ജമ്മു കശ്മീരിലെ ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിനുള്ള നടപടികൾ പാകിസ്​താനും തീവ്രവാദികളും തടസ്സപ്പെടുത്തുകയാണെന്നും സിങ്​ പറഞ്ഞു. ​

കോവിഡ്​ പ്രതിസന്ധിക്കിടയിലും മേഖലയിൽ സുരക്ഷ ഉറപ്പുവരുത്തുമെന്നും ഡി.ജി.പി പറഞ്ഞു.​ താഴ്വരയിലെ സുരക്ഷാസന്നാഹങ്ങൾ അവലോകനം ചെയ്യുന്നതിന്​ ലഫ്റ്റനൻറ്​ ഗവർണറുടെ ഉപദേഷ്​ടാവ് ആർ.ആർ. ഭട്നഗർ വിളിച്ചുചേത്ത യോഗത്തിലും ഡി.ജി.പി പങ്കെടുത്തു.

Show Full Article
TAGS:covid 19 kashmir J&K DGP Dilbag Singh 
News Summary - Pakistan pushing coronavirus-infected militants into Kashmir: J&K DGP
Next Story