ഇന്ത്യൻ സായുധ സേനയെ അപകീർത്തിപ്പെടുത്താൻ പാകിസ്താൻ ഗൂഢാലോചന നടത്തിയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്
text_fieldsന്യൂഡൽഹി: ഇന്ത്യക്കെതിരെ പാകിസ്താൻ അന്താരാഷ്ട്ര തലത്തിൽ പ്രതിഷേധം ആസൂത്രണം ചെയ്തതായി ഇന്റലിജൻസ് റിപ്പോർട്ട്. ഇന്ത്യൻ ഗവൺമെന്‍റിന്‍റെ പ്രതിച്ഛായ തകർക്കുന്ന തരത്തിൽ കശ്മീർ താഴ്‌വരയിൽ ഗൂഢാലോചന നടത്താൻ ലോകമെമ്പാടുമുള്ള തങ്ങളുടെ എംബസികളോട് പാകിസ്താൻ ആവശ്യപ്പെട്ടതായി ഇന്ത്യയിലെ രഹസ്യാന്വേഷണ ഏജൻസികൾ അറിയിച്ചു.
ഇന്ത്യക്കെതിരായ പുതിയ ഗൂഢാലോചനകൾ വിശദമാക്കി കൊണ്ട് പാകിസ്താൻ വിദേശകാര്യ മന്ത്രാലയം തങ്ങളുടെ എംബസികൾക്ക് രഹസ്യ കുറിപ്പ് അയച്ചതായും റിപ്പോർട്ടിൽ പറയുന്നു.
പാകിസ്താൻ കശ്മീർ സോളിഡാരിറ്റി ദിനമായി ആചരിക്കുന്ന ഫെബ്രുവരി അഞ്ചിന് ഇന്ത്യൻ സായുധ സേനയെ അട്ടിമറിക്കാനുള്ള പദ്ധതി വിശദീകരിച്ച് കൊണ്ട് ഇസ്ലാമാബാദിലെ പാകിസ്താൻ ഹൈകമീഷൻ അവരുടെ എല്ലാ എംബസികൾക്കും ഇമെയിലുകൾ അയച്ചതായാണ് വിവരം.
അതേസമയം, നിരോധിത ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ള ആറ് ഭീകരരെ സൈന്യവും ജമ്മു കശ്മീർ പൊലീസും വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ പക്കൽ നിന്ന് വൻ ആയുധശേഖരവും വെടിക്കോപ്പുകളും കണ്ടെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

