ഒ.ഐ.സി സമ്മേളനത്തിൽ ഇന്ത്യ അതിഥി: എതിർപ്പ് പ്രകടിപ്പിച്ച് പാകിസ്താൻ
text_fieldsഅബൂദബി: 46ാമത് ഇസ്ലാമിക് കോഒാപറേഷൻ ഒാർഗനൈസേഷൻ (ഒ.െഎ.സി) വിദേശകാര്യ മന്ത്രിമാ രുടെ സമ്മേളനത്തിൽ ഇന്ത്യ അതിഥി രാഷ്ട്രമായി പങ്കെടുക്കുന്നതിനെതിരെ പാകിസ്താൻ. യു.എ.ഇ വിദേശ കാര്യ മന്ത്രിയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേശി ആശങ്ക അറിയിച്ച ത്. ഇന്ത്യയെ ഒഴിവാക്കണമെന്ന പാകിസ്താന്റെ ആവശ്യം യു.എ.ഇ അംഗീകരിച്ചില്ലെന്നാണ് റിപ്പോർട്ട്.
മാർച്ച് ഒന്ന്, രണ്ട് തീയതികളിൽ അബൂദബിയിൽ നടക്കുന്ന സമ്മേളനത്തിൽ ഇന്ത്യ അതിഥി രാഷ്ട്രമാണ്. രാജ്യത്തെ പ്രതിനിധീകരിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ആണ് പങ്കെടുക്കുക. യു.എ.ഇ വിദേശകാര്യ–അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാനാണ് സുഷമയെ ക്ഷണിച്ചത്.
'ഇസ്ലാമിക രാജ്യങ്ങളുടെ 50 വർഷത്തെ സഹകരണം: സമൃദ്ധിയിലേക്കും വികസനത്തിലേക്കുമുള്ള മാർഗരേഖ’ എന്ന പ്രമേയത്തിലാണ് സമ്മേളനം നടക്കുന്നത്. മുസ്ലിം ലോകം നേരിടുന്ന വെല്ലുവിളികൾ, രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക വിഷയങ്ങൾ എന്നിവ സമ്മേളനം ചർച്ച ചെയ്യും.
മാർച്ച് ഒന്നിന് ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഒ.െഎ.സി സെക്രട്ടറി ജനറൽ ഡോ. യൂസുഫ് അൽ ഉതൈമീൻ, അഞ്ച് നിരീക്ഷക രാഷ്ട്രങ്ങളിലെ 56 അംഗങ്ങൾ, ഇന്ത്യൻ പ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായിരിക്കും.
