പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമെന്ന് സുഷമ സ്വരാജ്
text_fieldsന്യൂഡൽഹി: പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഇന്ത്യയുടെ ഭൂമി പാകിസ്താൻ അനധികൃതമായി കൈയ്യേറിയതാണെന്നും സുഷമ ട്വിറ്ററിലൂടെ വ്യക്തമാക്കി. പാക് അധീന കശ്മീരിൽ നിന്നുള്ള ട്യൂമർ രോഗം ബാധിച്ച 24കാരൻ ഉസാമ അലിക്ക് ഇന്ത്യ അടിയന്തര മെഡിക്കൽ വിസ അനുവദിക്കും. ഇതിന് പ്രത്യേക അപേക്ഷ ആവശ്യമില്ലെന്നും സുഷമ അറിയിച്ചു.
ട്യൂമർ ബാധിതനായ അലിക്ക് ഡൽഹിയിലെ ആശുപത്രിയിൽ എത്തി വിദഗ്ധ ചികിത്സ നടത്തുന്നതിന് വിസ ലഭിക്കാൻ പാക് അധികൃതർ നടപടി സ്വീകരിച്ചിരുന്നില്ല. ഇതുസംബന്ധിച്ച ഇസ് ലാമാബാദിലെ ഇന്ത്യൻ ഹൈകമ്മീഷന് കത്തയക്കാൻ പാക് പ്രധാനമന്ത്രി നവാസ് ശെരീഫും വിദേശകാര്യ ഉപദേഷ്ടാവ് സർതാജ് അസീസ് തയാറായില്ലെന്ന് വാർത്ത വന്നിരുന്നു.
ജൂലൈ 10ന് രാജ്യേദ്രാഹക്കുറ്റം ചുമത്തി സൈനികകോടതി വധശിക്ഷക്കു വിധിച്ച മുൻ നാവിക സേന ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിനെ കാണാൻ മാതാവ് അവന്തിക ജാദവിന് വിസ അനുവദിക്കണമെന്ന് ചൂണ്ടിക്കാട്ടി സുഷമ സ്വരാജ് പാക് അധികൃതർക്ക് കത്തെഴുതിയിരുന്നു. എന്നാൽ, വിസ അപേക്ഷ പരിഗണനയിലാണെന്ന് പാക് വിദേശകാര്യ ഉപദേഷ്ടാവ് സർതാജ് അസീസ് വ്യക്തമാക്കിയത്.
POK is an integral part of India. Pakistan has illegally occupied it. We are giving him visa. No letter required. https://t.co/cErxQw7Cht
— Sushma Swaraj (@SushmaSwaraj) July 18, 2017
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
