Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യൻ സൈനികൻ പാക് പിടിയിൽ; എട്ട് സൈനികരെ വധിച്ചെന്നും അവകാശവാദം

text_fields
bookmark_border
  • ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയെന്ന് പാകിസ്താന്‍
ഇന്ത്യൻ സൈനികൻ പാക് പിടിയിൽ; എട്ട് സൈനികരെ വധിച്ചെന്നും അവകാശവാദം
cancel

ഇസ്ലാമാബാദ്: ഇന്ത്യയുടെ മിന്നലാക്രമണത്തിന് തിരിച്ചടിയായി എട്ടു സൈനികരെ വധിച്ചതായി പാകിസ്താന്‍ അവകാശപ്പെട്ടു. ഒരു സൈനികനെ ബന്ദിയാക്കിയിട്ടുമുണ്ട്. പാക് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ‘ഡോണ്‍’ പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

തട്ടപാണിയിലെ നിയന്ത്രണരേഖക്ക് സമീപമുണ്ടായ വെടിവെപ്പിലാണ് എട്ടു ഇന്ത്യന്‍ സൈനികരെ വധിക്കുകയും ചന്ദു ബാബുലാല്‍ ചൗഹാനെ (22) ബന്ദിയാക്കുകയും ചെയ്തതെന്നാണ് ‘ഡോണ്‍’ റിപ്പോര്‍ട്ട്. സൈനികനെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായും പാക് സൈന്യത്തിന്‍െറ ഭാഗത്തുനിന്ന് ഇനിയും ആക്രമണമുണ്ടാവുമെന്ന ഭയത്താല്‍ മരിച്ച സൈനികരുടെ മൃതദേഹങ്ങള്‍ മാറ്റാന്‍ ഇന്ത്യക്കായിട്ടില്ളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, രണ്ടു ആക്രമണങ്ങളിലായി 14 സൈനികരെ പാക് സൈന്യം വധിച്ചതായി പാക് ടെലിവിഷന്‍ ചാനല്‍ ‘ജിയോ’യിലെ കാപിറ്റല്‍ ടോക് പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകന്‍ ഹാമിദ് മിര്‍ പറഞ്ഞു. എന്നാല്‍, പാക് ആക്രമണത്തില്‍ സൈനികര്‍ മരിച്ചെന്ന വാര്‍ത്ത ഇന്ത്യ നിഷേധിച്ചു. വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് സൈനികവൃത്തങ്ങള്‍ വ്യക്തമാക്കി.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Pakistan military Indian soldier
Next Story