Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅതിർത്തിയിൽ വീണ്ടും...

അതിർത്തിയിൽ വീണ്ടും വെടിവെപ്പ്​

text_fields
bookmark_border
അതിർത്തിയിൽ വീണ്ടും വെടിവെപ്പ്​
cancel
camera_alt??????? ??????????? ??????? ?????? ????????? ????????

ന്യൂഡൽഹി: കശ്​മീരിലെ അതിർത്തിയിൽ വീണ്ടും പാകിസ്​താൻ വെടിനിർത്തൽ ലംഘിച്ചതായി  റിപ്പോർട്ട്​. ​ നൗഷീരയിലെ കൽസ്യാൻ മേഖലയിൽ ഇന്ന്​ പുലർച്ചെ രണ്ട്​ മണിക്കാണ്​ വെടിവെപ്പുണ്ടായത്​. ഇന്ത്യൻ പോസ്​റ്റുകൾക്ക്​ നേരെ വെടിയുതിർത്ത പാക്​ സൈനികർക്കുനേരെ ഇന്ത്യൻ സേനയും തിരിച്ചടിച്ചു​.

​വെടിവെപ്പിൽ എന്തെങ്കിലും നാശനഷ്​ടമുണ്ടായതായി വ്യക്​തമല്ല. കഴിഞ്ഞ ദിവസം അതിർത്തിയിൽ ഏഴു സ്​ഥലങ്ങളിൽ പാക്​ വെടിവെപ്പുണ്ടായിരുന്നു. അതേസമയം ബാരമുല്ലയിലെ വെടിവെപ്പിൽ ബി.എസ്.എ​ഫ്​ കോൺസ്​റ്റബിൾ മരിച്ചത്​ ഭീകരരുടെ വെടിയേറ്റാണോ അബദ്ധത്തിൽ വെടിയേറ്റതാണോ എന്ന കാര്യം വ്യക്​തമല്ല. സംഭവത്തിൽ രണ്ടു ഭീകരർ കൊല്ലപ്പെട്ടതായുള്ള വാർത്ത അടിസ്​ഥാന രഹിതമാണെന്ന്​ തെളിഞ്ഞു. 90 മിനിറ്റോളം നീണ്ട വെടിവെപ്പിനുശേഷം പര​ിശോധന നടത്തിയെങ്കിലും മേഖലയിൽ ഭീകരരെ കണ്ടെത്താനായില്ല.

അതിനിടെ ജമ്മു കശ്​മീരിൽ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്​നാഥ്​സിങ്ങി​െൻറ സന്ദർശനം തുടരുകയാണ്​. ഇന്നലെ ലഡാക്​  സന്ദർശിച്ച മന്ത്രി ഇന്ന്​ കാർഗിലിലേക്ക്​​ പോകും​.  അതേസമയം ഇന്ത്യയുമായി ചർച്ചക്ക്​ തയാറാണെന്ന്​ അറിയിച്ച്​ പാക്​ ഹൈകമീഷണർ അബ്​ദുൽ ബാസിത്​ രംഗത്തെത്തിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India News
News Summary - Pakistan, India
Next Story