പാകിസ്താൻ മുൻ വിദേശകാര്യമന്ത്രി ഷാ മഹമ്മുദ് ഖുറേഷി അറസ്റ്റിൽ
text_fieldsന്യൂഡൽഹി: പാകിസ്താൻ മുൻ വിദേശകാര്യമന്ത്രിയും പാകിസ്താൻ തെഹരിക്-ഇ-ഇൻസാഫ്(പി.ടി.ഐ) വൈസ് ചെയർമാനുമായ ഷാ മഹമ്മുദ് ഖുറേഷി അറസ്റ്റിൽ. ഇസ്ലാമാബാദിലെ വസതിയിൽവെച്ചാണ് ഖുറേഷിയെ ഫെഡറൽ ഇൻവിസ്റ്റിഗേഷൻ ഏജൻസി കസ്റ്റഡിയിലെടുത്തത്.
അറസ്റ്റിന് പിന്നാലെ പ്രതികരണവുമായി പി.ടി.ഐ രംഗത്തെത്തി. അനധികൃതമായാണ് ഖുറേഷിയെ അറസ്റ്റ് ചെയ്തതെന്ന് പി.ടി.ഐ ട്വീറ്റ് ചെയ്തു. ഖുറേഷിയെ ഫെഡറൽ ഇൻവസ്റ്റിഗേഷൻ ആസ്ഥാനത്തെത്തിച്ചുവെന്നാണ് റിപ്പോർട്ട്. നേരത്തെ രാജ്യത്തെ തെരഞ്ഞെടുപ്പ് വൈകിപ്പിക്കാനുള്ള നീക്കത്തെ പി.ടി.ഐ ചെറുക്കുമെന്ന് ഖുറേഷി പറഞ്ഞിരുന്നു. 90 ദിവസത്തിനകം രാജ്യത്തെ തെരഞ്ഞെടുപ്പ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ജയിലിൽ നിന്നും പുറത്തിറങ്ങി രണ്ട് മാസത്തിന് ശേഷമാണ് ഖുറേഷിയെ വീണ്ടും അറസ്റ്റ് ചെയ്യുന്നത്. ഇംറാൻ ഖാനെഅറസ്റ്റ് ചെയ്തതിനെ തുടർന്നുണ്ടായ പ്രതിഷേധത്തിനിടയിലാണ് ഖുറേഷി പിടിയിലായത്. തുടർന്ന് ഇസ്ലാമാബാദ് ഹൈകോടതി ഉത്തരവിനെ തുടർന്നാണ് ഖുറേഷിയെ മോചിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

