ഇന്ത്യ-യു.എസ് ബന്ധത്തിൽ പാകിസ്താൻ ഘടകമേ അല്ല -എസ്. ജയ്ശങ്കർ
text_fieldsവാഷിങ്ടൺ: ഇന്ത്യയും യു.എസും തമ്മിലുള്ള ബന്ധത്തിൽ പാകിസ്‍താൻ ഇടപെടുന്നുവെന്ന വാദം തള്ളി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ. പരസ്പര പൂരകത്വത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ബന്ധം. വലിയ രാജ്യങ്ങളുമായുള്ള ബന്ധം നിലനിൽക്കുന്നത് മൂന്നാം ലോക രാജ്യങ്ങളുടെ അടിസ്ഥാനത്തിലോ അവ എങ്ങനെ യോജിക്കുന്നു എന്നതിലോ അല്ല. മറ്റൊരു രാജ്യത്തിനും ഇന്ത്യ-യു.എസ് സ്വാധീനിക്കാനാവില്ലെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. ഓപറേഷൻ സിന്ദൂറിനു ശേഷം ഇന്ത്യക്കും പാകിസ്‍താനുമിടയിൽ വെടിനിർത്തൽ കരാറുണ്ടാക്കിയത് താനാണെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദവും ജയ്ശങ്കർ തള്ളി. ഇതിന് മറുപടി രേഖകളാണ്.
ഇന്ത്യ-യു.എസ് ബന്ധത്തിലെ കേന്ദ്രഘടകം ഇരുരാജ്യങ്ങൾ തന്നെയാണ്. ഈ ബന്ധത്തിൽ നിന്ന് നമുക്ക് ലഭിക്കുന്ന നേട്ടങ്ങളാണ് അത് നിലനിർത്തുന്നത്. ഇന്ത്യയുടെ വലിപ്പവും സ്വാധീനവും കണക്കിലെടുക്കുമ്പോൾ, മറ്റുള്ളവരുമായുള്ള ബന്ധത്തിന്റെ ആഴങ്ങൾ അളക്കാതെ ആത്മവിശ്വാസത്തോടെ മുന്നോട്ടുപോവുകയാണ് വേണ്ടതെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇന്ത്യ ലോകത്തിലെ വലിയ ഒരു രാജ്യമാണ്. ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് സമ്പദ്‍വ്യവസ്ഥകളിൽ ഒന്നാണ് നാം. ലോകത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. നമ്മുടെ സ്വാധീനം വർധിച്ചുവരികയാണ്. ആ ആത്മവിശ്വാസം നമുക്ക് വേണം-ജയ്ശങ്കർ പറഞ്ഞു.
ഇന്ത്യ-യു.എസ് ബന്ധം പരസ്പരം പ്രയോജനപ്പെടുന്ന രീതിയിലേക്ക് പുരോഗതി പ്രാപിച്ചിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

