ഇന്ത്യയുടെ നയതന്ത്രപ്രതിനിധികൾക്ക് പാകിസ്ഥാൻ വെള്ളവും പാചകവാതക കണക്ഷനും നിഷേധിക്കുന്നു
text_fieldsന്യൂഡൽഹി: ഇന്ത്യയുടെ പാകിസ്ഥാനിലെ നയതന്ത്രപ്രതിനിധികൾക്ക് പാകിസ്ഥാൻ വെളളവും പാചകവാതക കണക്ഷനും നിഷേധിക്കുന്നു. ഇസ്‍ലാമാബാദിൽ സേവനമനുഷ്ടിക്കുന്ന ഇന്ത്യൻ നയതന്ത്രജ്ഞർക്കുനേരെയാണ് പാകിസ്ഥാന്റെ കടുത്ത നടപടി. ഇതിനു തക്കതായ തിരിച്ചടിക്ക് ഒരുങ്ങുകയാണ് ഇന്ത്യ.
ഇന്ത്യൻ പ്രതിനിധികൾക്കുനേരെയുള്ള നിരീക്ഷണം പാകിസ്ഥാൻ പല രീതിയിലും ശക്തമാക്കി. ഓഫിസിലും തമസസ്ഥലത്തും ഇവരുടെ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.
2019 ലെ അതിർത്തി കടന്നുള്ള ആക്രമണത്തിനുശേഷം ഇന്ത്യൻ നയതന്ത്രജ്ഞരോട് അവഗണന നിറഞ്ഞ സമീപനമാണ് പാകിസ്ഥാൻ തുടരുന്നത്. അന്നു മുതൽതന്നെ ഇവർക്ക് വെള്ളവും പാചകവാതക കണക്ഷനും വളരെ ബുദ്ധിമുട്ടിയാണ് ലഭിക്കുന്നത്.
ഇന്ത്യൻ ഹൈകമീഷണർക്കും നയതന്ത്രജ്ഞരുടെ വീടുകളിലേക്കുമുള്ള പത്രവിതവരണം ജൂൺ മുതൽ നിർത്തിവെച്ചു. അതുപോലെ ഇന്ത്യയും പാകിസ്ഥാനി നയതന്ത്രജ്ഞർക്കുള്ള പത്രങ്ങൾ നിർത്തി.
അതേസമയം ഭാവിയിൽ ഇന്ത്യക്കെതിരെ പാകിസ്ഥാൻ ആണവായുധം പ്രയോഗിക്കാൻ സാധ്യതയുണ്ടെന്ന തരത്തിലുള്ള പാകിസ്ഥാൻ ആർമി ചീഫ് ഫീൽഡ് മാർഷൽ അസിം മുനീറിന്റെ പ്രസ്‍താവനക്കെതിരെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ആഞ്ഞടിച്ചു. ആണവായുധം എന്നുപറഞ്ഞ് ബ്ലാക്മെയിൽ ചെയ്യേണ്ടെന്നും രാജ്യത്തിന്റെ സുരക്ഷക്ക് ഭീഷണിയാകുന്ന എന്തിനെയും ഇന്ത്യ അതിശക്തമായി നേരിടുമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

