മോദിയുടെ വിമാനത്തിന് പാകിസ്താൻ വ്യോമപാത നിഷേധിച്ചു
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എസ് സന്ദർശനത്തിന് പാകിസ്താൻ വ്യോമപാത നിഷേധിച്ചു. പാക് വിദേ ശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷിയാണ് ഇക്കാര്യം അറിയിച്ചത്. വ്യോമപാത അനുവദിക്കണമെന്ന് പാകിസ്താനോട് ഇന്ത്യ അഭ്യർഥിച്ചിരുന്നു. നേരത്തെ, ഐസ് ലൻഡ് സന്ദർശനത്തിന് പുറപ്പെട്ട രാഷ്ട്രപതി രാംനാഥ് കോവിന്ദിനും പാകിസ്താൻ വ്യോമപാത നിഷേധിച്ചിരുന്നു.
സെപ്തംബർ 21 മുതൽ 27 വരെയാണ് മോദിയുടെ യു.എസ് സന്ദർശനം.
ബാലാക്കോട്ടിൽ ഇന്ത്യ വ്യോമാക്രമണം നടത്തിയതിന് ശേഷം കഴിഞ്ഞ ഫെബ്രുവരിയിൽ പാകിസ്താൻ ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമപാത അടച്ചിരുന്നു. ജൂലൈ 16നാണ് ഇത് തുറന്ന് കൊടുത്തത്.
പാക് വ്യോമപാത അടച്ചതിനെ തുടർന്ന് ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ നിന്ന് യൂറോപ്പിലേക്കും അമേരിക്കയിലേക്കും മറ്റുമുള്ള വിമാനങ്ങൾ ദൈർഘ്യമേറിയ മറ്റ് പാതകളിലൂടെ പറക്കേണ്ടിവന്നിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
