Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശ്രീനഗർ-ഷാർജ വിമാന...

ശ്രീനഗർ-ഷാർജ വിമാന സർവിസിന് പാകിസ്​താൻ വ്യോമപാത നിഷേധിച്ചു

text_fields
bookmark_border
ശ്രീനഗർ-ഷാർജ വിമാന സർവിസിന് പാകിസ്​താൻ വ്യോമപാത നിഷേധിച്ചു
cancel

ശ്രീ​ന​ഗ​ർ: ജ​മ്മു-​ക​ശ്​​മീ​ർ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്​ ഷാ ​ഉ​ദ്​​ഘാ​ട​നം ചെ​യ്​​ത ശ്രീ​ന​ഗ​ർ-​ഷാ​ർ​ജ നേ​രി​ട്ടു​ള്ള വി​മാ​ന​സ​ർ​വി​സി​ന് ത​ങ്ങ​ളു​ടെ വ്യോ​മ​പാ​ത ഉ​പ​യോ​ഗി​ക്കാ​നു​ള്ള അ​നു​മ​തി​ പാ​കി​സ്​​താ​ൻ നി​ഷേ​ധി​ച്ചു. ചെ​ല​വ്​ കു​റ​ഞ്ഞ എ​യ​ർ​ലൈ​ൻ ആ​യ 'ഗോ ​ഫ​സ്​​റ്റ്​' ആ​ണ്​ സ​ർ​വി​സ്​ ന​ട​ത്തി​യി​രു​ന്ന​ത്.

പാ​കി​സ്​​താ​ൻ അ​നു​മ​തി നി​ഷേ​ധി​ച്ച കാ​ര്യം വ്യോ​മ​യാ​ന- വി​ദേ​ശ​കാ​ര്യ- ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ങ്ങ​ളാ​ണ്​ അ​റി​യി​ച്ച​ത്. പാ​കി​സ്​​താ​െൻറ വ്യോ​മ​പാ​ത ഒ​ഴി​വാ​ക്കി റൂ​ട്ട്​ മാ​റ്റി ശ്രീ​ന​ഗ​റി​ൽ നി​ന്ന്​ യു.​എ.​ഇ​യി​ലേ​ക്ക്​ സ​ർ​വി​സ്​ ന​ട​ത്തി​യാ​ൽ ഒ​രു മ​ണി​ക്കൂ​റി​ല​ധി​കം യാ​ത്ര വേ​ണ്ടി​വ​രും. ഇ​ത്​ ഇ​ന്ധ​ന​ച്ചെ​ല​വ്​ കൂ​ട്ടും. ടി​ക്ക​റ്റ്​ നി​ര​ക്ക്​ ഉ​യ​രു​ക​യും ചെ​യ്യും.

ശ്രീ​ന​ഗ​റി​ൽ​നി​ന്ന്​ യു.​എ.​ഇ​യി​ലേ​ക്ക്​ നേ​രി​ട്ടു​ള്ള വി​മാ​ന​സ​ർ​വി​സ്​ ഒ​ക്​​ടോ​ബ​ർ 23നാ​ണ്​ തു​ട​ങ്ങി​യ​ത്. ​​ഒ​ക്​​േ​ടാ​ബ​ർ 30 വ​രെ ഈ ​സ​ർ​വി​സി​ന്​ പാ​ക് ​വ്യോ​മ​പാ​ത ഉ​പ​യോ​ഗി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ന​വം​ബ​ർ ര​ണ്ടി​ന്​ വി​മാ​നം പ​റ​ന്ന​ത്​ അ​റ​ബി​ക്ക​ട​ലി​നു​ മു​ക​ളി​ലൂ​ടെ​യു​ള്ള പാ​ത ഒ​ഴി​വാ​ക്കി രാ​ജ​സ്​​ഥാ​നും ഗു​ജ​റാ​ത്തി​നും മു​ക​ളി​ലൂ​ടെ​യാ​യി​രു​ന്നു.

അ​തേ​സ​മ​യം ഇ​ട​വി​ട്ടു​ള്ള ദി​വ​സ​ങ്ങ​ളി​ൽ സ​ർ​വി​സ്​ തു​ട​രു​മെ​ന്ന്​ ഗോ ​ഫ​സ്​​റ്റ്​ ക​മ്പ​നി അ​റി​യി​ച്ചു. പാ​ക്​ അ​നു​മ​തി നി​ഷേ​ധി​ച്ച​തോ​ടെ ഈ ​വി​മാ​ന​സ​ർ​വി​സ്​ ത​ന്നെ ഇ​ല്ലാ​താ​കു​മോ എ​ന്ന ആ​ശ​ങ്ക​യും ശ​ക്ത​മാ​ണ്. 2009ൽ ​ഇ​തു​പോ​ലെ പാ​കി​സ്​​താ​ൻ അ​നു​മ​തി നി​ഷേ​ധി​ച്ച​തി​നാ​ൽ ശ്രീ​ന​ഗ​ർ-​ദു​ബൈ സ​ർ​വി​സ്​ നി​ല​ച്ചി​രു​ന്നു. അ​തേ​സ​മ​യം, പാ​ക്​ അ​നു​മ​തി ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്ന്​ ജ​മ്മു-​ക​ശ്​​മീ​ർ മു​ൻ മു​ഖ്യ​മ​ന്ത്രി​യും പി.​ഡി.​പി ​പ്ര​സി​ഡ​ൻ​റു​മാ​യ മ​ഹ്​​ബൂ​ബ മു​ഫ്​​തി കു​റ്റ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pakistan
News Summary - pakistan denies
Next Story