ടാങ്കര്‍ സ്‌ഫോടനത്തിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ച് ഇന്ത്യൻ തുറമുഖം ആക്രമിച്ചെന്ന് പാകിസ്താൻ വാദം; പൊളിച്ച് കൈയിൽ കൊടുത്ത് ഇന്ത്യ
text_fieldsന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു തിരിച്ചടിയായി ഇന്ത്യ നടത്തുന്ന ഓപറേഷൻ സിന്ദൂർ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വിറച്ച് പ്രതിരോധത്തിലാവുമ്പോഴും ഇന്ത്യക്കെതിരായ വ്യാജ വാർത്ത അവസാനിപ്പിക്കാതെ പാകിസ്താൻ. ഗുജറാത്തിലെ ഹാസിറ തുറമുഖം ആക്രമിച്ചെന്ന പേരില്‍ കഴിഞ്ഞദിവസം മുതൽ പ്രചരിക്കുന്ന വിഡിയോ വ്യാജമെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പി.ഐ.ബി) യുടെ ഫാക്ട് ചെക് വിഭാഗം അറിയിച്ചു.
2021 ജൂലൈ ഏഴിന് നടന്ന ഓയില്‍ ടാങ്കര്‍ സ്‌ഫോടനത്തിന്റെ ദൃശ്യങ്ങളാണ് തങ്ങള്‍ ആക്രമിച്ച് തകര്‍ത്തത് എന്ന അവകാശവാദത്തോടെ പാകിസ്താന്‍ മുതൽ പ്രചരിപ്പിക്കുന്നത്.
പ്രധാനമായും പാകിസ്താൻ മാധ്യമങ്ങളും പാകിസ്താനിലെ സാമൂഹിക മാധ്യമ അക്കൗണ്ടുകളുമാണ് ഈ വ്യാജ വാർത്ത പ്രചരിക്കുന്നത്. ലിങ്ക് ഉള്‍പ്പെടെ പങ്കുവച്ചുകൊണ്ടാണ് പി.ഐ.ബിയുടെ ട്വീറ്റ്.
ഈ വിഡിയോ പങ്കുവെക്കരുതെന്നും പി.ഐ.ബി നിര്‍ദേശിച്ചു. നേരത്തേ പാകിസ്താൻ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ നിന്നും വന്നിരുന്ന നിരവധി വ്യാജ വാർത്തകൾ ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ പൊളിച്ചിരുന്നു. ഇന്ത്യ-പാക് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്ന തെറ്റായ വിവരങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പറഞ്ഞു.
ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളും അടച്ചു എന്ന് ഉള്‍പ്പെടെയുള്ള വ്യാജ പ്രചാരണങ്ങളുടെ വാസ്തവവും പ്രസ് ഇന്‍ഫന്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക് വിഭാഗം പുറത്തുവിട്ടിട്ടുണ്ട്. വിമാനത്താവളങ്ങള്‍ അടക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ട്വീറ്റിലൂടെ പി.ഐ.ബി അറിയിച്ചു. പാകിസ്താന്റെ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങളില്‍ കനത്ത ജാഗ്രതയും പരിശോധനകളും ശക്തമാക്കിയിട്ടുണ്ട് എന്നതാണ് വസ്തുത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

