ഭീകരത അവസാനിക്കാതെ ചർച്ച നടപ്പില്ല –ഇന്ത്യ
text_fieldsന്യൂഡൽഹി: ഭീകരതയും അക്രമവും ഇല്ലാത്ത അന്തരീക്ഷത്തിൽ മാത്രമേ പാകിസ്താനുമായി ഇന ി വിപുലമായൊരു ഉഭയകക്ഷി ചർച്ച നടക്കൂ എന്ന് ഇന്ത്യ. പുൽവാമ ഭീകരാക്രമണത്തെക്കുറി ച്ച് വ്യക്തമായ തെളിവു നൽകിയാൽ അന്വേഷിക്കാമെന്ന പാക് പ്രധാനമന്ത്രി ഇംറാൻ ഖാെൻറ ന ിലപാട് ഒഴികഴിവു മാത്രമാണെന്നും വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു. മുംബൈ ഭീകരാ ക്രമണത്തെ തുടർന്ന് വ്യക്തമായ തെളിവു നൽകി 10 വർഷം കഴിഞ്ഞിട്ടും ഒരു പുരോഗതിയും ഉണ്ടായില്ല.
പുൽവാമ ഭീകരാക്രമണത്തെ അപലപിക്കാൻപോലും പാക് പ്രധാനമന്ത്രി തയാറായില്ലെന്ന് ഇന്ത്യ കുറ്റപ്പെടുത്തി. ഭീകരാക്രമണവുമായി ബന്ധമൊന്നുമില്ലെന്ന് പറയുന്നത് പതിവുരീതിയാണ്. എന്നാൽ, ആക്രമണത്തിെൻറ ഉത്തരവാദിത്തമേറ്റ ജയ്ശെ മുഹമ്മദിെൻറയും ഭീകരരുടെയും അവകാശവാദം പാകിസ്താൻ അവഗണിച്ചു. ജയ്ശെക്കും അതിെൻറ നേതാവ് മസ്ഉൗദ് അസ്ഹറിനും താവളം പാകിസ്താനാണെന്ന് എല്ലാവർക്കും അറിയാം. നടപടിയെടുക്കണമെങ്കിൽ ഇതൊക്കെ മതിയാവും.
ഇന്ത്യ തെളിവു നൽകിയാൽ അന്വേഷിക്കാമെന്ന് പാക് പ്രധാനമന്ത്രി പറയുന്നു. മുംബൈ ഭീകരാക്രമണത്തിെൻറ കാര്യത്തിലെന്നപോലെ പത്താൻകോട്ട് സംഭവത്തിലും ഒരു പുരോഗതിയുമില്ല. നടപടി ഉറപ്പു പറഞ്ഞെങ്കിലും അത് പാഴ്വാക്കായി. പ്രധാനമന്ത്രി പറയുന്ന പുതിയ പാകിസ്താനിൽ മന്ത്രിമാർ ഹാഫിസ് സഇൗദ് പോലുള്ള ഭീകരരുമായി വേദി പങ്കിടുന്നു. ഇതിനെല്ലാമിടയിൽ അദ്ദേഹം ചർച്ചാസന്നദ്ധത പ്രകടിപ്പിക്കുന്നതിൽ അർഥമില്ല. ഭീകരതയും അക്രമവും ഇല്ലാത്ത അന്തരീക്ഷത്തിൽ മാത്രമാണ് ചർച്ച നടക്കുക. ഭീകരതയുടെ ഏറ്റവും വലിയ ഇരയാണ് തങ്ങളെന്നാണ് പാകിസ്താെൻറ വാദം. സത്യമില്ലെന്നല്ല, ഭീകരതയുടെ നാഡീകേന്ദ്രമാണ് പാകിസ്താൻ എന്നതാണ് യാഥാർഥ്യം.
പൊതുതെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നതിനൊത്ത പ്രസ്താവനകളാണ് ഇന്ത്യ നടത്തുന്നതെന്ന പാക് പ്രധാനമന്ത്രിയുടെ വാദവും വിദേശകാര്യ മന്ത്രാലയം തള്ളി. ഇന്ത്യയുടെ ജനാധിപത്യം ലോകത്തിനു മാതൃകയാണ്. പാകിസ്താന് അത് മനസ്സിലാവില്ല. അന്താരാഷ്ട്ര സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നത് പാകിസ്താൻ നിർത്തണം.പുൽവാമക്കു പിന്നിൽ പ്രവർത്തിച്ചവർക്കും സ്വന്തം മണ്ണിലെ ഭീകരസംഘങ്ങൾക്കുമെതിരെ വ്യക്തമായ നടപടി പാകിസ്താൻ സ്വീകരിക്കണമെന്ന് പ്രസ്താവനയിൽ ഇന്ത്യ ആവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
