ജമ്മു: വെടിനിർത്തൽ ലംഘിച്ച് പാകിസ്താൻ സൈന്യം ജമ്മു-കശ്മീരിലെ അതിർത്തി ജില്ലയായ പൂഞ്ചിൽ നിയന്ത്രണരേഖക്ക് സമീപം സൈനിക പോസ്റ്റുകൾക്കും ഗ്രാമങ്ങൾക്കും നേരെ ആക്രമണം നടത്തിയതായി പ്രതിരോധ വക്താവ് പറഞ്ഞു.
ഡെഗ്വർ സെക്ടറിൽ ശനിയാഴ്ച രാത്രി 9.30ഓടെയാണ് പാകിസ്താൻ വെടിവെപ്പും മോർട്ടാർ ഷെല്ലാക്രമണവും നടത്തിയത്. ആക്രമണത്തിൽ ആർക്കെങ്കിലും പരിക്കേറ്റതായി ഇതുവരെ വിവരമില്ലെന്ന് അദ്ദേഹം പറഞ്ഞു.