Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅരനൂറ്റാണ്ടായി...

അരനൂറ്റാണ്ടായി ഇന്ത്യയിൽ കഴിയുന്ന പാക്​ സ്വദേശിക്ക്​ പൗരത്വം

text_fields
bookmark_border
mumbai-highcourt-23
cancel

മും​​ബൈ: 50 വ​​ർ​​ഷ​​മാ​​യി ഇ​​ന്ത്യ​​യി​​ൽ ക​​ഴി​​യു​​ന്ന പാ​​കി​​സ്​​​താ​​ൻ സ്വ​​ദേ​​ശി​​ക്ക്​ പൗ​​ര​​ത ്വം ന​​ൽ​​കാ​​ൻ തീ​​രു​​മാ​​നം. ആ​​സി​​ഫ്​ ക​​രാ​​ദി​​യ എ​​ന്ന 53കാ​​ര​​നാ​​ണ്​ ​10 ദി​​വ​​സ​​ത്തി​​ന​​കം പൗ​ ​ര​​ത്വം ന​​ൽ​​കാ​​മെ​​ന്ന്​ ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രാ​​ല​​യം ബോം​​ബെ ഹൈ​​കോ​​ട​​തി​​യെ അ​​റി​​യി​​ച്ച​​ത്. ക​​റാ​​ച്ചി​​യി​​ൽ ജ​​നി​​ച്ച ആ​​സി​​ഫി​​െൻറ മാ​​താ​​പി​​താ​​ക്ക​​ൾ ഗു​​ജ​​റാ​​ത്തി​​ൽ​​നി​​ന്നു​​ള്ള​​വ​​രാ​​ണ്. ജ​​നി​​ച്ച്​ ഏ​​താ​​നും ദി​​വ​​സ​​ങ്ങ​​ളാ​​യ​​പ്പോ​​ൾ മാ​​താ​​വി​​നൊ​​പ്പം മും​​ബൈ​​യി​​ലെ​​ത്തി​​യ​​താ​​ണ്​ ആ​​സി​​ഫ്. അ​​ന്നു​​മു​​ത​​ൽ മും​​ബൈ​​യി​​ലാ​​ണ്​ താ​​മ​​സം. മും​​ബൈ​​യി​​ലെ ഹോ​​ട്ട​​ലി​​ലെ ജീ​​വ​​ന​​ക്കാ​​ര​​നാ​​യ ആ​​സി​​ഫി​​െൻറ ഭാ​​ര്യ​​യും മ​​ക്ക​​ളു​​മെ​​ല്ലാം ഇ​​ന്ത്യ​​ൻ പൗ​​ര​​ന്മാ​​രാ​​ണ്. ആ​​ധാ​​ർ, റേ​​ഷ​​ൻ, പാ​​ൻ കാ​​ർ​​ഡു​​ക​​ൾ ഉ​​ള്ള ആ​​സി​​ഫ്​ നി​​കു​​തി​​യും അ​​ട​​ക്കു​​ന്നു. പ​​ക്ഷേ, പാ​​സ്​​​പോ​​ർ​​ട്ട്​ മാ​​ത്രം ല​​ഭി​​ച്ചി​​ട്ടി​​ല്ല.

ദീ​​ർ​​ഘ​​കാ​​ല വി​​സ​​യി​​ലാ​​ണ്​ ഇ​​ന്ത്യ​​യി​​ൽ ക​​ഴി​​യു​​ന്ന​​ത്. പ​​തി​​വാ​​യി വി​​സ പു​​തു​​ക്കാ​​റു​​ണ്ട്. പ​​ക്ഷേ, 2016 ഡി​​സം​​ബ​​റി​​ൽ വി​​സ പു​​തു​​ക്കാ​​ൻ എ​​ത്തി​​യ​​പ്പോ​​ൾ പാ​​കി​​സ്​​​താ​​ൻ പാ​​സ്​​​പോ​​ർ​​ട്ട്​ ഉ​െ​​ണ്ട​​ങ്കി​​ൽ മാ​​ത്ര​​മേ പു​​തു​​ക്കു​​ക​​യു​​ള്ളൂ​​വെ​​ന്ന്​ അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു. പാ​​കി​​സ്​​​താ​​ൻ പാ​​സ്​​​പോ​​ർ​​ട്ട്​ ഇ​​ല്ലാ​​ത്ത ആ​​സി​​ഫ്​ അ​​ങ്ങ​​നെ​​യാ​​ണ്​ കോ​​ട​​തി​​യെ സ​​മീ​​പി​​ക്കു​​ന്ന​​ത്. അ​​പൂ​​ർ​​വ കേ​​സാ​​യി വി​​ല​​യി​​രു​​ത്തി​​യ കോ​​ട​​തി ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രാ​​ല​​യ​​ത്തി​​െൻറ അ​​ഭി​​പ്രാ​​യം തേ​​ടു​​ക​​യാ​​യി​​രു​​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:citizenshipmalayalam newsPak Resident
News Summary - Pakistan-born, Asif Karadia, to be Indian citizen-India news
Next Story