Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൂഞ്ചിലെ അതിർത്തി...

പൂഞ്ചിലെ അതിർത്തി നിയന്ത്രണ രേഖയിൽ പാക്​ വെടിവെപ്പും ഷെല്ലാക്രമണവും

text_fields
bookmark_border
പൂഞ്ചിലെ അതിർത്തി നിയന്ത്രണ രേഖയിൽ പാക്​ വെടിവെപ്പും ഷെല്ലാക്രമണവും
cancel

ശ്രീനഗർ: കശ്​മീർ അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിച്ച്​ പാക്​ സൈന്യം വ്യാപക ഷെല്ലാക്രമണവും വെടിവെപ്പും ​നടത്തിയെന്ന്​ റിപ്പോർട്ട്​. ചൊവ്വാഴ്​ച പുലർച്ചെ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയിൽ പാക്​ സേന കനത്ത വെടിവെപ്പും മോർട്ടാർ ഷെല്ലാക്രമണവും നടത്തിയെന്ന്​ സേനാവൃത്തങ്ങൾ അറിയിച്ചു. ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചതായും പ്രതിരോധ വക്താവ് അറിയിച്ചു.

പുലർച്ചെ 4.30 ഒാടെയാണ് പാക്​ സൈന്യം മാൻ‌കോട്ട് സെക്ടറിലെ നിയന്ത്രണ രേഖയിൽ മോർട്ടാറുകൾ ഉപയോഗിച്ച് വ്യാപക ഷെല്ലാക്രമണം നടത്തിയത്​. ഇതിനിടെ ഇന്ത്യൻ പോസ്​റ്റുകൾക്ക്​്​ നേരെ വെടിയുതിർക്കുകയും ചെയ്​തിരുന്നു.

പാകിസ്​താൻ സൈന്യം ഈ മാസം 45 തവണ വെടിനിർത്തൽ ലംഘിച്ചുവെന്നാണ്​ റിപ്പോർട്ട്​.

രണ്ടാഴ്ച മുമ്പ് രാജൗരി ജില്ലയിലെ സുന്ദർബാനി സെക്ടറിലെ നിയന്ത്രണ രേഖയിലും പാക്​ സൈന്യം മോർട്ടാർ ഷെല്ലാക്രമണവും വെടിവെപ്പും നടത്തിയിരുന്നു. വെടിവെപ്പിൽ ഒരു സൈനികൻ കൊല്ലപ്പെടുകയും സൈനിക ഒാഫീസർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്​തു. സെപ്റ്റംബർ രണ്ടിന്, രാജൗരിയിലെ കെറി സെക്ടറിൽ പാക്​ സൈന്യം നടത്തിയ വെടിവെപ്പിലും ഒരു ജവാൻ കൊല്ലപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jammu and KashmirPakistan armyLoCshelling
Next Story