പാക് JF-17, F-16 യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് ഇന്ത്യൻ സൈന്യം
text_fieldsശ്രീനഗർ: ഇന്ത്യൻ സൈനിക കേന്ദ്രങ്ങളെയും വിമാനത്താവളങ്ങളെയും ഉൾപ്പെടെ ലക്ഷ്യമിട്ട് പാകിസ്താൻ നടത്തിയ മിസൈൽ ആക്രമണത്തിന് കനത്ത മറുപടിയുമായി ഇന്ത്യ. എട്ട് പാക് മിസൈലുകളെ തകർത്തതിന് പിന്നാലെ യുദ്ധവിമാനങ്ങളെ വെടിവെച്ചിട്ടു. ഒരു എഫ്-16, രണ്ട് ജെ.എഫ്-17 യുദ്ധവിമാനങ്ങളെ ഇന്ത്യൻ സൈന്യം തകർത്തതായാണ് പുറത്തുവരുന്ന വിവരം. അതിർത്തിയിൽ പലയിടത്തും വെടിവെപ്പ് തുടരുകയാണ്.
ജമ്മുവിലെ വിവിധ മേഖലകൾ ലക്ഷ്യമിട്ടെത്തിയ മിസൈലുകളെ ഇന്ത്യയുടെ എസ്-400 വ്യോമപ്രതിരോധ സംവിധാനം തടയുകയായിരുന്നു. ജമ്മു വിമാനത്താവളം ലക്ഷ്യമിട്ടും ഡ്രോൺ ആക്രമണമുണ്ടായി. ജമ്മുവിലും പഞ്ചാബിലെ വിവിധയിടങ്ങളിലും സമ്പൂർണമായി വൈദ്യുതി വിച്ഛേദിച്ചിരിക്കുകയാണ്. രാജസ്ഥാനിലെ ജയ്സാൽമീറിലും ഡ്രോൺ ആക്രമണനീക്കമുണ്ടായി.
സംഘർഷം രൂക്ഷമാകുന്നതിനിടെ, പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ചർച്ച നടത്തി. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

