45 വർഷമായി ബംഗാളിൽ കഴിയുന്ന പാകിസ്താനി വനിത അറസ്റ്റിൽ; നടപടി കേന്ദ്രനിർദേശത്തിന്റെ അടിസ്ഥാനത്തിൽ
text_fieldsഫാത്തിമ ബീവി
കൊൽക്കത്ത: 45 വർഷമായി പശ്ചിമ ബംഗാളിൽ കഴിയുന്ന പാകിസ്താനി വനിതയെ പൊലീസ് അറസ്റ്റ് ചെയ്തു. 60കാരിയായ ഫാത്തിമ ബീവിയെ ശനിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്.1980ൽ ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിലെത്തിയ ഫാത്തിമ നിലവിൽ ഭർത്താവിനും രണ്ട് പെൺമക്കൾക്കുമൊപ്പം ചന്ദ്രനഗറിൽ താമസിക്കുകയാണ്.
പൊലീസ് റിപ്പോർട്ട് പ്രകാരം 1980ൽ പാകിസ്താനിലെ റാവൽപിണ്ഡിയിൽനിന്ന് പിതാവിനൊപ്പമാണ് ഫാത്തിമ ബീവി ഇന്ത്യയിലെത്തിയത്. 1982ൽ ചന്ദ്രനഗറിലെ ബേക്കറി കടയുടമയായ മുസാഫർ മാലിക്കിനെ വിവാഹം ചെയ്ത് അവിടെ താമസിച്ചുവരികയാണ്. എന്നാൽ പൊലീസ് റെക്കോഡിൽ ഇന്ത്യയിലെത്തി ഒരു വർഷത്തിനുശേഷം കാണാതായി എന്നാണുള്ളത്. പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ പാക് പൗരർ രാജ്യം വിടണമെന്ന കേന്ദ്രനിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അറസ്റ്റ് ചെയ്തത്. നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തിൽ പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്തുവന്നിട്ടുണ്ട്. ഫാത്തിമ ബീവിയെ ഏറെക്കാലമായി തങ്ങൾക്ക് അറിയാമെന്നും അവർക്ക് നിലവിൽ പാകിസ്താനുമായി യാതൊരു ബന്ധവുമില്ലെന്നും നാട്ടുകാർ പറയുന്നു. ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന അവരെ എത്രയും വേഗം നിയമനടപടികൾ പൂർത്തിയാക്കി വിട്ടയക്കണമെന്നും അവർ ആവശ്യപ്പെട്ടു. ചന്ദ്രനഗർ മുനിസിപ്പൽ കോർപറേഷനിലെ വോട്ടറായ ഫാത്തിമക്ക് പാൻ കാർഡും ആധാർ കാർഡും ഉണ്ടെന്നും ഇന്ത്യൻ പൗരത്വത്തിനായി അപേക്ഷിച്ചിരുന്നുവെന്നും ഭർത്താവ് മുസാഫർ മാലിക്ക് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

