400ഓളം പാക് ഡ്രോണുകൾ വെടിവെച്ചിട്ടു; സൈനിക താവളങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ഫലപ്രദമായി പ്രതിരോധിച്ചെന്ന് ഇന്ത്യ
text_fieldsന്യൂഡൽഹി: ഇന്ത്യയുടെ സൈനികകേന്ദ്രങ്ങൾ പാകിസ്താൻ ലക്ഷ്യമിട്ടുവെന്ന് കേന്ദ്രസർക്കാർ. വിദേശകാര്യമന്ത്രാലയവും ഇന്ത്യൻ സേനകളും സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കേണൽ സോഫിയ ഖുറേഷിയും വിങ് കമാൻഡർ വ്യോമിങ് സിങ്ങുമാണ് വാർത്താസമ്മേളനത്തിൽ കാര്യങ്ങൾ വിശദീകരിച്ചത്.
വടക്കൻ മേഖലയിൽ 36 കേന്ദ്രങ്ങളെ പാകിസ്താൻ ലക്ഷ്യമിട്ടു. അന്താരാഷ്ട്ര അതിർത്തിയിലും യഥാർഥ നിയന്ത്രണരേഖയിലും നിരവധി തവണ പാകിസ്താൻ പ്രകോപനമുണ്ടായി. ഇതിന് ഇന്ത്യ ശക്തമായ മറുപടി നൽകി. നാന്നൂറോളം ഡ്രോണുകളാണ് ഇന്ത്യ തകർത്തത്. തുർക്കി ഡ്രോണുകൾ പാകിസ്താൻ ആക്രമണത്തിന് ഉപയോഗിച്ചുവെന്നും വാർത്താസമ്മേളനത്തിൽ സോഫിയ ഖുറേഷിയും വ്യോമിക സിങ്ങും വ്യക്തമാക്കി.
ആക്രമണത്തിന് യാത്ര വിമാനങ്ങളെ പാകിസ്താൻ കവചമാക്കി മാറ്റി. പാകിസ്താൻ തുടർച്ചയായി കള്ളംപറയുകയാണ്. ഇന്ത്യയുടെ ആക്രമണത്തിൽ പാകിസ്താൻ സേനക്കും കനത്ത നാശമുണ്ടായി.പവകിസ്താന്റെ റഡാർ സംവിധാനം തകർത്തു. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനത്തിന്റെ ശക്തി വെളിപ്പെട്ടുവെന്നും വാർത്തസമ്മേളനത്തിൽ വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി.
വ്യാജ വാർത്തകൾ പ്രചരിപ്പിച്ച് വർഗീയ ചേരിതിരിവ് ഉണ്ടാക്കാനാണ് പാകിസ്താന്റെ ശ്രമമെന്നും വാർത്തസമ്മേളനത്തിൽ ഇന്ത്യ ആരോപിച്ചു.ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്താൻ നിഷേധിക്കുന്നത് പരിഹാസ്യമാണെന്നും വാർത്താസമ്മേളനത്തിൽ വിദേശകാര്യ സെക്രട്ടറി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

