പാക് സ്വദേശികൾ പിടിയാലയ സംഭവം:ഡോക്ടർക്ക് സസ്പെൻഷൻ; അഞ്ചുപേർെക്കതിരെ ആധാർ ആക്ട് പ്രകാരവും കേസ്
text_fieldsബംഗളൂരു: അനധികൃതമായി താമസിച്ചതിെൻറ പേരിൽ ബംഗളൂരുവിൽ കേന്ദ്ര ക്രൈംബ്രാഞ്ചിെൻറ പിടിയിലായ പാകിസ്താൻ സ്വദേശികളുടെ ഫോൺ കാൾ വിവരങ്ങൾ അന്വേഷണസംഘം പരിശോധിച്ചു. ബംഗളൂരുവിൽ താമസിച്ചിരുന്ന ഒമ്പതു മാസത്തിനിടെ പാകിസ്താനിലെ ചിലരുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നതായും അവരാരൊക്കെയെന്ന് പരിശോധിച്ചു വരുന്നതായും അന്വേഷണവൃത്തങ്ങൾ അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം വഴി പാകിസ്താനിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് ഫോൺകാളുകളുമായി ബന്ധപ്പെട്ട വ്യക്തികളുടെ വിവരം തേടിയിട്ടുണ്ട്.
അേതസമയം, പാകിസ്താൻ സ്വദേശികൾക്ക് ആധാർ കാർഡ് സംഘടിപ്പിക്കാൻ സഹായിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡെപ്യൂട്ടി ചീഫ് ഹെൽത്ത് ഒാഫിസർ ഡോ. സി.എസ്. നാഗലക്ഷ്മമ്മയെ സസ്പെൻഡ് ചെയ്തതായി ഹെൽത്ത് കമീഷണർ സുബോധ് യാദവ് അറിയിച്ചു.
മലയാളിയും പാലക്കാട് പട്ടാമ്പി തിരുമിറ്റക്കോട് സ്വദേശിയുമായ മുഹമ്മദ് ഷിഹാബ് (30), ഭാര്യയും പാകിസ്താൻ സ്വദേശിയുമായ സമീറ അബ്ദുറഹ്മാൻ (25), സമീറയുടെ ബന്ധു കിരൺ ഗുലാം അലി (26), ഭർത്താവ് കാശിഫ് ഷംസുദ്ദീൻ (30), ഇവർക്ക് ആധാർ ലഭിക്കാൻ സഹായം ചെയ്തുകൊടുത്ത സർക്കാർ ഡോക്ടർ നാഗലക്ഷ്മമ്മ എന്നിവർക്കെതിരെ ആധാർ ആക്ട് നിയമപ്രകാരം പുതിയ കേസെടുത്തിട്ടുണ്ട്. പിടിയിലായ പാകിസ്താൻ സ്വദേശികൾക്ക് ആധാർ കാർഡ് ലഭ്യമായതു സംബന്ധിച്ച് യു.െഎ.ഡി.എ.െഎയോട് കേസന്വേഷിക്കുന്ന കേന്ദ്ര ക്രൈംബ്രാഞ്ച് സംഘം വിവരം തേടിയിരുന്നു. ഇതു സംബന്ധിച്ച് ഏജൻസി നൽകിയ മറുപടിയിലാണ് കേസിൽ വനിത ഡോക്ടറുടെ പങ്ക് തെളിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
