നൗഗാമിലെ നുഴഞ്ഞുകയറ്റം ഇന്ത്യൻ സേന തകർത്തു; രണ്ടു പാക് സൈനികരെ വധിച്ചു
text_fieldsബരാമുള്ള: നിയന്ത്രണരേഖയിൽ പാകിസ്താൻ ബോർഡർ ആക്ഷൻ ടീം (ബാറ്റ്) നടത്തിയ ആക്രമണവും നുഴഞ്ഞുകയറ്റവും ഇന്ത്യൻ അതിർ ത്തി രക്ഷാസേന തകർത്തു. കശ്മീരിലെ നൗഗാം സെക്ടറിലാണ് പാക് സേന ആക്രമണം നടത്തിയത്. ഇന്ത്യ നടത്തിയ തിരിച്ചടിയിൽ രണ് ട് പാക് സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.
നൗഗാം സെക്ടറിലെ ഇന്ത്യൻ പോസ്റ്റുകൾ ലക്ഷ്യമിട്ടായിരുന്നു പാകിസ്താന്‍റെ മോർട്ടാർ, റോക്കറ്റ് ലോഞ്ചർ എന്നീ ആയുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണം. ഇന്ത്യൻ സൈനികരുടെയും ബി.എസ്.എഫ് ജവാന്മാരുടെയും വേഷത്തിലെത്തിയ ബാറ്റ് സൈനികരെ സഹായിക്കാൻ ഇന്ത്യൻ പ്രദേശത്തേക്ക് പാകിസ്താൻ സൈന്യം തുടരെ വെടിവെപ്പും നടത്തി.
എല്ലാ സുരക്ഷയും നൽകിയാണ് പാകിസ്താൻ ഇന്ത്യയിലേക്ക് സൈനികരെയും തീവ്രവാദികളെയും കടത്തിവിടുന്നതെന്ന് സേനാ വൃത്തങ്ങൾ അറിയിച്ചു. മേഖലയിൽ ഇന്ത്യൻ സേനാ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ പ്രദേശത്ത് സൈന്യത്തിന്‍റെ സംയുക്ത തിരച്ചിൽ പുരോഗമിക്കുകയാണ്.
നിയന്ത്രണരേഖയിലെയും രാജ്യന്തര അതർത്തിയിലെയും ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ ആക്രമണം നടത്താൻ പാകിസ്താൻ രൂപീകരിച്ച സൈനികരും തീവ്രവാദികളും ഉൾപ്പെടുന്ന ചെറിയ ഗ്രൂപ്പാണ് പാകിസ്താൻ ബോർഡർ ആക്ഷൻ ടീം (ബാറ്റ്).