'ഭീകരവാദം മാനവരാശിക്ക് ഭീഷണി'; പാക് പ്രധാനമന്ത്രിയെ സദസ്സിലിരുത്തി എസ്.സി.ഒ ഉച്ചകോടിയിൽ മോദി
text_fieldsബീജിങ്: ഷാങ്ഹായ് കോപറേഷൻ ഉച്ചകോടിയിൽ തീവ്രവാദത്തിനെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചില രാജ്യങ്ങൾ തീവ്രവാദത്തിന് പിന്തുണ നൽകുകയാണ്. ഇത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ശരീഫിനെ വേദിയിലിരുത്തി മോദി പറഞ്ഞു.
ഏതെങ്കിലുമൊരു രാഷ്ട്രത്തിന് മാത്രമല്ല ഭീകരവാദം ഭീഷണി ഉയർത്തുന്നത്. മാനവരാശിക്കാകെ ഭീകരവാദം ഭീഷണിയാണ്. 25ാമത് ഷാങ്ഹായ് കോർപറേഷൻ ഉച്ചകോടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് മോദിയുടെ പരാമർശം. നാല് പതിറ്റാണ്ടായി ഇന്ത്യ ഭീകരവാദത്തിനെതിരെ പോരാടുകയാണ്. ഇതിന് വേണ്ടി രാജ്യത്തെ പിന്തുണച്ച എല്ലാവർക്കും നന്ദി പറയുകയാണെന്നും മോദി പറഞ്ഞു.
ഈയടുത്ത് ഭീകരവാദത്തിന്റെ ഏറ്റവും മോശം രൂപം ഞങ്ങൾ പഹൽഗാമിൽ കണ്ടു. പഹൽഗാം ഭീകരാക്രമണസമയത്ത് ഞങ്ങളുടെ ദുഃഖത്തിൽ പങ്കുചേർന്നവർക്ക് നന്ദി അറിയിക്കുകയാണ്. ഭീകരവാദത്തിന്റെ കാര്യത്തിൽ ഇരട്ടനിലപാട് ഒരിക്കലും അംഗീകരിക്കാനാവില്ല. എല്ലാ രൂപത്തിലും നിറത്തിലുമുള്ള ഭീകരവാദത്തേയും എതിർക്കണമെന്നും മോദി പറഞ്ഞു.
ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷന്റെ ഭാഗമായി നിന്ന് ഇന്ത്യ ഭീകരവാദത്തിനെതിരെ പോരാടുന്നുണ്ട്. അൽ-ഖ്വായിദ പോലുള്ള സംഘടനകൾക്കെതിരെ ഇത്തരത്തിൽ പോരാടിയ ചരിത്രം ഇന്ത്യക്കുണ്ടെന്നും മോദി ഓർമിപ്പിച്ചു. എസ്.സി.ഒ അംഗമെന്ന നിലയിൽ വളരെ പോസിറ്റീവായ റോൾ താൻ വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

