Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘സ്വച്ഛ് ഭാരത് അഭിയാൻ’...

‘സ്വച്ഛ് ഭാരത് അഭിയാൻ’ പ്രചാരണത്തിന്​ പാക്​ ബാലികയുടെ ചിത്രം നൽകിയത്​ വിവാദത്തിൽ

text_fields
bookmark_border
‘സ്വച്ഛ് ഭാരത് അഭിയാൻ’ പ്രചാരണത്തിന്​ പാക്​ ബാലികയുടെ ചിത്രം നൽകിയത്​ വിവാദത്തിൽ
cancel

ന്യൂഡൽഹി:  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ  ‘സ്വച്ഛ് ഭാരത് അഭിയാ​​​െൻറ’ പ്രചാരണത്തിനു വേണ്ടി ബിഹാറിൽ തയാറാക്കിയ ബുക്‌ലെറ്റി​​​െൻറ പുറം കവറിൽ പാക് പെൺകുട്ടിയുടെ ചിത്രം അച്ചടിച്ചത് വിവാദമായി.

 ബിഹാറിലെ ജമൂയിയിൽ നടപ്പാക്കുന്ന  ‘ സ്വച്ഛ്​ ജമൂയി സ്വസ്ഥ്​ ജമൂയി’ പദ്ധതിയുടെ പ്രചരണാർത്ഥം ജില്ലാ ഭരണകൂടം പുറത്തിറക്കിയ ബുക്‌ലെറ്റി​​​െൻറ കവറിലാണ് നോട്ട്​ബുക്കിൽ പാകിസ്​താൻ പതാക വരക്കുന്ന പെൺകുട്ടിയുടെ ചിത്രം നൽകിയിരിക്കുന്നത്. ഇൗ ചിത്രം മുമ്പ്  യുനിസെഫ് ​പെൺകുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം ലഭ്യമാക്കേണ്ടതി​​​െൻറ ആവശ്യകതയെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നതിനായി പാകിസ്​താനിൽ നടത്തിയ ക്യാമ്പയിനിൽ ഉപയോഗിച്ചിരുന്നു.

സംഭവം വിവാദമായതോടെ ജമൂയി ജില്ലാ മജിസ്ട്രേട്ട് ധർമേന്ദ്ര കുമാർ അന്വേഷണത്തിന് ഉത്തരവിട്ടു. ഇക്കഴിഞ്ഞ ഡിസംബറിൽ ജമൂയി ജില്ലയിലെ സ്കൂൾ വിദ്യാർഥികൾക്കിടയിൽ വിതരണം ചെയ്ത അയ്യായിരത്തോളം ബുക്‌ലെറ്റുകളിലാണ് പാക്​ ബാലികയുടെ ചിത്രം അച്ചടിച്ചിട്ടുള്ളത്.

ഇന്ത്യൻ പ്രധാനമന്ത്രിയുടെ പദ്ധതിയുടെ പ്രചാരണാർഥം തയാറാക്കിയ കൈപ്പുസ്തകത്തിൽ പാക് ബാലികയുടെ ചിത്രം അച്ചടിച്ചതിനെതിരെ വൻ വിമർശനങ്ങളാണ്​ ഉയരുന്നത്​.പാട്​നയിലെ സു​​പ്രവ്​ എൻറർപ്രൈസസാണ്​ ബുക്ക്​ലെറ്റ്​ അച്ചടിച്ചത്​. 

സംഭവിച്ചത്​ തെറ്റാണെന്നും അച്ചടിക്കുന്നതിനു മുമ്പ്​ ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നും ജമൂയി ജില്ലാ മജിസ്ട്രേറ്റ്​ സുധീർ കുമാർ  പറഞ്ഞു. മുൻ ജില്ലാ മജിസ്ട്രേട്ട് ആയിരുന്ന ഡോ. കൗശൽ കിഷോറാണ് പുസ്തകങ്ങൾ അച്ചടിക്കാൻ അനുമതി നൽകിയത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ ഉത്തരവിട്ടതായും അദ്ദേഹം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:biharpak girlSwachh Jamui Swasth JamuiBooklet
News Summary - Pak Girl's Photo On Bihar's 'Swachh Jamui Swasth Jamui' Booklet in Controversy- India news
Next Story