റാവത്തിെൻറ പ്രസ്താവന ആണവ യുദ്ധത്തിലേക്ക് നയിക്കുമെന്ന് പാകിസ്താൻ
text_fieldsഇസ്ലാമാബാദ്: ആണവയുദ്ധത്തിന് ഇന്ത്യയെ വെല്ലുവിളിച്ച് പാകിസ്താൻ. അയൽരാജ്യത്തിെൻറ ആണവായുധശേഷിയെ ഭയക്കുന്നില്ലെന്നും അവസരം കിട്ടിയാൽ അവരുടെ െപാള്ളത്തരം ഇന്ത്യൻ സൈന്യം പൊളിച്ചുകാട്ടുമെന്നും ഇന്ത്യൻ സൈനിക മേധാവി ബിപിൻ റാവത്ത് വെള്ളിയാഴ്ച പ്രസ്താവിച്ചിരുന്നു. ഇതിനോട് പ്രതികരിച്ചാണ് പാക് വിദേശകാര്യ മന്ത്രി ഖ്വാജ ആസിഫ് ഇന്ത്യക്കെതിരെ വെല്ലുവിളി നടത്തിയത്.
‘‘ഇന്ത്യൻ സൈനിക തലവെൻറ പ്രസ്താവന നിരുത്തരവാദിത്തപരവും അദ്ദേഹത്തിെൻറ സ്ഥാനത്തിന് നിരക്കാത്തതുമാണ്. ഇത് ആണവയുദ്ധത്തിനുള്ള ക്ഷണമാണ്. അതാണ് അവർ ആഗ്രഹിക്കുന്നതെങ്കിൽ, ഞങ്ങളുടെ സംയമനം പരീക്ഷിക്കാൻ അവരെ സ്വാഗതം ചെയ്യുന്നു. സൈനിക ജനറലിെൻറ സംശയം പെെട്ടന്ന് ദൂരീകരിക്കാം’’ -ഖ്വാജ ആസിഫ് ട്വിറ്റർ സന്ദേശത്തിൽ പറഞ്ഞു. ഏതുതരം ഭീഷണിയും ചെറുക്കാൻ പര്യാപ്തമാണെന്ന് പാകിസ്താൻ വിദേശകാര്യ മന്ത്രാലയവും പറഞ്ഞു. തെറ്റായ കണക്കുകൂട്ടലിന് പുറത്ത് അതിസാഹസങ്ങൾക്ക് തുനിയരുതെന്നും മന്ത്രാലയത്തിെൻറ ട്വിറ്റർ സന്ദേശം പറയുന്നു.
ഏതുതരം ഭീഷണിയെയും ചെറുക്കാൻ പര്യാപ്തമായ ആണവപ്രതിരോധശേഷി തങ്ങൾക്കുണ്ടെന്ന് പാക് സൈനിക വക്താവും പറഞ്ഞു.
