പാക് വെടിവെപ്പിൽ രണ്ട് ജവാന്മാർ കൊല്ലപ്പെട്ടു
text_fieldsശ്രീനഗർ: നിയന്ത്രണരേഖയിൽ പാകിസ്താൻ സൈന്യം നടത്തിയ വെടിവെപ്പിൽ രണ്ട് ജവാന്മാർ കൊല്ലപ്പെട്ടു. ലാൻസ് നായിക് എൽ.എൻ. രഞ്ജിത് സിങ്, റൈഫ്ൾമാൻ സതീഷ് ഭഗത് എന്നിവരാണ് മരിച്ചത്. അഞ്ച്-ജമ്മുകശ്മീർ റൈഫ്ൾസിലാണ് ഇരുവരും സേവനമനുഷ്ഠിച്ചിരുന്നത്.
ത്കുസപ്വാര ജില്ലയിലെ ചൗകിബാൽ മേഖലയിൽ ഫുർകിയാൻ ഗാലിയിൽ ബുധനാഴ്ച ഉച്ചക്ക് 2.20നാണ് സംഭവമെന്ന് പ്രതിരോധ വക്താവ് രാജേഷ് കാലിയ പറഞ്ഞു. പ്രകോപനമില്ലാതെയാണ് പാക് സൈന്യം വെടിവെച്ചതെന്നും ഇതേതുടർന്ന് ഇന്ത്യ തിരിച്ചടിച്ചെന്നും അദ്ദേഹം അറിയിച്ചു.
നിയന്ത്രണരേഖക്കുസമീപം പട്രോളിങ് നടത്തുകയായിരുന്ന ജവാന്മാരെ പാക്സൈന്യം ആക്രമിക്കുകയായിരുന്നു. ഇന്ത്യയിലേക്ക് ഭീകരവാദികൾ നുഴഞ്ഞുകയറുന്ന മേഖലയാണ് ഫുർകിയാൻ.
