Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാക്​ ചാര​േകസ്​:...

പാക്​ ചാര​േകസ്​: സമാജ്​ വാദി എം.പിയുടെ ​പി.എ കസ്​റ്റഡിയിൽ

text_fields
bookmark_border
പാക്​ ചാര​േകസ്​: സമാജ്​ വാദി എം.പിയുടെ ​പി.എ കസ്​റ്റഡിയിൽ
cancel

ന്യുഡൽഹി: പാക്​ ചാരക്കേസിൽ സമാജ്​ വാദി പാർട്ടിയ​ുടെ എം.പി മുൻബ്ബർ സലീമി​​െൻറ പി.എ കസ്​റ്റഡിയിൽ. എം.പിയുടെ പേഴ്​സണൽ അസിസ്​റ്റൻറ്​ ഫർഹതി​െനയാണ്​ വെള്ളിയാഴ്​ച രാ​ത്രി പൊലീസ്​ കസ്​റ്റഡിയി​ലെടുത്തത്​​.

ചാരവൃത്തി നടത്തിയതിന്​ ഡൽഹിയിലെ പാകിസ്​താൻ ഹൈകമീഷണർ ഉദ്യേഗസ്​ഥൻ അക്​തറിനെ ഇന്ത്യ പുറത്താക്കിയിരുന്നു. അക്​തറിന്​ നിർണായകമായ വിവരങ്ങൾ നൽകിയവരിൽ ഫർഹതും ഉൾപ്പെടുന്നു എന്നാണ്​ നിഗമനം.

സംഭവത്തിൽ മൂന്നോളം പേർ ഇതിനകം തന്നെ അറസ്​റ്റിലാണ്​. ​സംഭവത്തിലുൾപ്പെട്ട കൂടുതൽ പേരെ കണ്ടെത്താനുള്ള ശ്രമത്തിലാണ്​ ഡൽഹി പൊലീസ്​.​ മൗലാന റംസാനും സുബാഷ്​ ജഹാംഗീറുമാണ്​ അറസ്​റ്റിലായ മറ്റു രണ്ടുപേർ. രാജ്​സ്​ഥാനിൽ നിന്നും നാഗ്​പുരിൽ നിന്നുമായിരുന്നു ഇരുവരും അറസ്​റ്റിലായത്​.

കേന്ദ്രസർക്കാറിനെ സംബന്ധിക്കുന്ന ചില നിർണായക വിവരങ്ങൾ ഫർഹത്​ അക്​തറിന്​ കൈമാറിയെന്നാണ്​ സുചന. വിദേശകാര്യ മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, ഷിപ്പിങ്​ മന്ത്രാലയം എന്നിവയുടെ രേഖകളാണ്​ ഇതിലുൾപ്പെടുന്നത്​. ഇതിനായി ​എകദേശം രണ്ട്​ ലക്ഷത്തോളം രൂപ അക്​തർ ഫർഹാതിന്​ പ്രതിഫലമായി നൽകിയിരുന്നതായും സുചനകളുണ്ട്​.

പാക്​ ചാര സംഘടനയായ ​െഎ.എസ്​.​െഎയുമായി ഫർഹാത്​ പാക്​ ഹൈകമ്മീഷണർ ഒാഫീസിലെ എൻ.കെ എന്ന രഹസ്യനാമമുളള ഉദ്യേഗസ്​ഥ​​െൻറ സഹായത്തോ​ടെ ആദ്യം ബന്ധപ്പെടുന്നത്​ 1998ലാണ്​. അന്ന്​ വിസ ആവശ്യത്തിനായിരുന്നു ഫർഹത്​ പാകിസ്​താൻ ഹൈകമ്മീഷനെ സമീപിച്ചത്​. ഇന്ത്യൻ ശാസ്​ത്ര സാ​േങ്കതിക മന്ത്രാലയത്തി​​െൻറയും വ്യോമയാന മന്ത്രായത്തി​​െൻറയും വാർഷിക റിപ്പോർട്ടുകളാണ്​ ആവശ്യപ്പെട്ടത്​.

2000ത്തിൽ എൻ.കെ മരണപ്പെട്ടുവെങ്കിലും അതിനകം തന്നെ ഫർഹതി​നെ മറ്റുളള ഉ​േദ്യഗസഥർക്ക്​ പരിചയപ്പെടുത്തിയിരുന്നു. പിന്നീട്​ അവരാണ്​ ഫർഹതുമായുളള ഒാരോ കൂടികാഴ്​ചയിലും നൽകേണ്ട പണം എത്രയാണെന്നും നിശ്​ചയിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pak Espionage Case
News Summary - Pak Espionage Case: Samajwadi Party Lawmaker's Personal Assistant Detained
Next Story