ഇന്ത്യൻ അതിർത്തി കടന്ന പാക് ഡ്രോൺ ഗുജറാത്തിൽ വെടിവെച്ചിട്ടു
text_fieldsഭുജ്: ഗുജറാത്തിലെ കച്ചിൽ അന്താരാഷ്ട്ര അതിർത്തിക്കടുത്ത് പാകിസ്താെൻറ ഡ്രോൺ (ആ ളില്ലാ ചെറുവിമാനം) വെടിവെച്ചിട്ടതായി ഇന്ത്യൻ വൃത്തങ്ങളിൽനിന്നുള്ള റിപോർട്ട്. കച ്ചിലെ അബ്ദസയിലെ നങ്കത്താദ് ഗ്രാമത്തിൽ ഡ്രോണിെൻറ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്നു ം അവർ അറിയിച്ചു.
ചൊവ്വാഴ്ച പുലർച്ചെ ആറു മണിയോടെയാണ് ഗ്രാമീണർ വെടിവെച്ചിട്ട നിലയിൽ ഡ്രോണിെൻറ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പറഞ്ഞ ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ കൂടുതൽ വിശദീകരിക്കാൻ വിസമ്മതിച്ചു.
ഇന്ത്യൻ വ്യോമസേനയുടെ പോർവിമാനങ്ങൾ ജയ്ശെ മുഹമ്മദിെൻറ ബലാകോട്ട്, മുസഫറാബാദ്, ചകോത്തി എന്നിവിടങ്ങളിലെ ഭീകര ക്യാമ്പുകൾ ആക്രമിച്ചതായി നേരത്തെ വാർത്ത പുറത്തുവിട്ടിരുന്നു.
