26 ഇടങ്ങളിൽ പാക് ഡ്രോൺ ആക്രമണം; തടുത്ത് ഇന്ത്യയുടെ വ്യോമപ്രതിരോധം
text_fieldsRepresentational Image
ശ്രീനഗർ: അതിർത്തിയിൽ വീണ്ടും പ്രകോപന ആക്രമണവുമായി പാകിസ്താൻ. ജമ്മു ഉൾപ്പെടെ കശ്മീരിലെ വിവിധയിടങ്ങളിലും പഞ്ചാബിലെ അമൃത്സറിലും ഫിറോസ്പൂരിലും രാജസ്ഥാനിലെ പൊഖ്റാനിലും ഡ്രോൺ ആക്രമണനീക്കമുണ്ടായി. 26 ഇടങ്ങളിൽ ആക്രമണമുണ്ടായെന്നാണ് ഒടുവിലത്തെ റിപ്പോർട്ടുകൾ. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനം ആക്രമണശ്രമങ്ങളെല്ലാം തടഞ്ഞു. അതിർത്തിക്കപ്പുറത്ത് നിന്ന് പാക് സൈന്യം വെടിവെപ്പും തുടരുകയാണ്. അതേസമയം, പഞ്ചാബിലെ ഫിറോസ്പൂരിൽ ഡ്രോൺ പതിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരിക്കേറ്റതായി പൊലീസ് സ്ഥിരീകരിച്ചു.
ജമ്മു ഉൾപ്പെടെ പല അതിർത്തി മേഖലകളിലും സമ്പൂർണ ബ്ലാക്കൗട്ടാണ്. വൈദ്യുതി ബന്ധം വിച്ഛേദിച്ചും വെളിച്ചം അണച്ചുമാണ് ജനങ്ങൾ കഴിയുന്നത്. ജമ്മുവിൽ ആക്രമണ മുന്നറിയിപ്പായി സൈറൺ മുഴങ്ങുന്നതായും സ്ഫോടനശബ്ദം കേൾക്കുന്നതായും മുഖ്യമന്ത്രി ഉമർ അബ്ദുല്ല എക്സ് പോസ്റ്റിൽ പറഞ്ഞു.
ജമ്മുവിലെ സാംബയിൽ പാക് ഡ്രോണുകളെ ഇന്ത്യയുടെ പ്രതിരോധ സംവിധാനം തകർത്തു. നിയന്ത്രണരേഖയിലെ കുപ്വാരയിൽ വെടിവെപ്പ് തുടരുകയാണ്. ഉറി, പൂഞ്ച് എന്നിവിടങ്ങളിലും ഇന്ത്യൻ സൈന്യം പാക് ആക്രമണത്തിന് തിരിച്ചടി നൽകുകയാണ്. ശ്രീനഗർ വിമാനത്താവളത്തിനും അവന്തിപുര വ്യോമതാവളത്തിനും നേരെയുള്ള ഡ്രോൺ ആക്രമണ ശ്രമം സൈന്യം തകർത്തതായി വാർത്ത ഏജൻസി പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു.
ഇന്നലെ രാത്രി ഇന്ത്യൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെ പാകിസ്താൻ നടത്തിയ ആക്രമണ ശ്രമത്തിന് ഇന്ത്യ തക്കതായ മറുപടി നൽകിയിരുന്നു. വടക്കൻ മേഖലയിൽ 36 കേന്ദ്രങ്ങളെയാണ് പാകിസ്താൻ ലക്ഷ്യമിട്ടത്. അന്താരാഷ്ട്ര അതിർത്തിയിലും യഥാർഥ നിയന്ത്രണരേഖയിലും നിരവധി തവണ പാകിസ്താൻ പ്രകോപനമുണ്ടായി. ഇതിന് ഇന്ത്യ ശക്തമായ മറുപടി നൽകി. നാനൂറോളം ഡ്രോണുകളാണ് ഇന്ത്യ തകർത്തത്.
Live Updates
- 9 May 2025 11:39 PM IST
പഞ്ചാബിലെ ഫിറോസ്പൂരിൽ ഡ്രോൺ പതിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരിക്കേറ്റതായി പൊലീസ് സ്ഥിരീകരിച്ചു
- 9 May 2025 10:56 PM IST
ശ്രീനഗർ വിമാനത്താവളത്തിനും അവന്തിപുര വ്യോമതാവളത്തിനും നേരെയുള്ള ഡ്രോൺ ആക്രമണ ശ്രമം സൈന്യം തകർത്തതായി വാർത്ത ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു
- 9 May 2025 10:51 PM IST
രാജസ്ഥാനിൽ 10 പാക് ഡ്രോണുകൾ വീഴ്ത്തി
രാജസ്ഥാനിൽ 10 പാക് ഡ്രോണുകൾ ഇന്ത്യൻ സൈന്യം വീഴ്ത്തി. ജയ്സാൽമീറിൽ ഒമ്പത് ഡ്രോണും ബാർമറിൽ ഒന്നുമാണ് വീഴ്ത്തിയത്.
- 9 May 2025 10:00 PM IST
പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും കൂടിക്കാഴ്ച നടത്തുന്നു
- 9 May 2025 9:27 PM IST
ജമ്മു, സാംബ, കുപ്്വാര, ഉറി, പൂഞ്ച്, പത്താൻകോട്ട്, പൊഖ്റാൻ, അമൃത്സർ, രജൗരി എന്നിവിടങ്ങളിൽ പാക് പ്രകോപനം. പലയിടത്തും ഡ്രോൺ ആക്രമണവും അതിർത്തി മേഖലയിൽ ഷെല്ലിങ്ങും
- 9 May 2025 9:24 PM IST
ജമ്മുവിൽ സമ്പൂർണ ബ്ലാക്കൗട്ട്. സ്ഫോടന ശബ്ദവും വെടിയൊച്ചയും കേൾക്കുന്നുവെന്ന് മുഖ്യമന്ത്രി ഉമർ അബ്ദുല്ല
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.


