Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാകിസ്​താൻ...

പാകിസ്​താൻ കശ്​മീരിലേക്ക്​ തീവ്രവാദികളെ അയക്കുന്നു -ഇന്ത്യൻസേന

text_fields
bookmark_border
പാകിസ്​താൻ കശ്​മീരിലേക്ക്​ തീവ്രവാദികളെ അയക്കുന്നു -ഇന്ത്യൻസേന
cancel

ശ്രീനഗർ: പാകിസ്​താൻ ജമ്മു കശ്​മീരിലേക്ക്​ തീവ്രവാദികളെ അയക്കുകയാണെന്ന്​ ഇന്ത്യൻസേന. ആഗസ്​റ്റ്​ 21ന്​​ ലശ്​കറെ ത്വയ്യിബ്ബ ബന്ധമുള്ള രണ്ട്​ തീവ്രവാദികളെ​ പിടികൂടിയിരുന്നു. ഇവർ പാക്​ ആസ്ഥാനമായി പ്രവർത്തിക്കുന്നവരാണെന്ന്​ വ്യക്തമായി. നുഴഞ്ഞുകയറ്റക്കാരെ പാകിസ്​താൻ കശ്​മീരിലേക്ക്​ മനഃപൂർവ്വം കടത്തിവിടുന്നുവെന്നതി​​െൻറ തെളിവാണിതെന്നും ലഫ്​റ്റനൻറ്​ ജനറൽ കെ.ജെ.എസ്​ ധില്ലോൺ ശ്രീനഗറിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പാക്​ പൗരൻമായ ഖലീൽ അഹമ്മദ്​, മൊസാം ഖോകർ എന്നിവരെയാണ്​ സൈന്യം പിടികൂടിയത്​​. നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ ബാരാമുല്ല ജില്ലയിലെ ബോനിയാർ സെക്​ടറിൽ അതിർത്തി നിയന്ത്രണരേഖയിൽ നിന്നാണ്​ ഇവരെ പിടികൂടിയത്. കശ്​മീരിൽ ആക്രമണം നടത്തുന്നതിന്​ പാകിസ്​താൻ അയക്കുന്ന ലശ്​കറെ സംഘത്തി​​െൻറ ഭാഗമാണ്​ ഇവരെന്ന്​ ചോദ്യംചെയ്യലിൽ തെളിഞ്ഞതായും ലഫ്​റ്റനൻറ്​ ജനറൽ പറഞ്ഞു.

ലശ്​കറെ ത്വയ്യിബ്ബ തീവ്രവാദികൾ വൻ തോതിൽ കശ്​മീരിലേക്ക്​ കടക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും കശ്​മീരിൽ വ്യാപക അക്രമമാണ്​ ലക്ഷ്യമെന്നും വെളിപ്പെട്ടതായും സേനാഉദ്യോഗസ്ഥൻ പറഞ്ഞു. പിടിയിലായ തീവ്രവാദികളുടെ കുറ്റസമ്മതമൊഴിയും സൈന്യം പുറത്തുവിട്ടു.

പാകിസ്​താൻ ഇരുളി​​െൻറ മറവിൽ നുഴഞ്ഞുകയറ്റക്കാരെ കശ്​മീരിലേക്ക്​ കടത്തിവിടുകയാണ്​. പാക്​ തീവ്രവാദ​ികളെ ചെറുക്കാൻ ഇന്ത്യൻ സൈന്യം സജ്ജമാണെന്നും ലഫ്​റ്റനൻറ്​ ജനറൽ കെ.ജെ.എസ്​ ധില്ലോൺ വ്യക്തമാക്കി.

തീവ്രവാദി ആക്രമണത്തിലും കല്ലേറിലും ഒരുമാസത്തിനകം കശ്​മീരിൽ അഞ്ചുപേർ കൊല്ലപ്പെ​ട്ടെന്നും ലഫ്​റ്റ്​നൻറ്​ ജനറൽ പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:armyterrorLashkar-e-TaibaPakistani terroristsconfession videos
News Summary - Pak Desperate To Push Terrorists Into J&K, 2 With LeT Ties Caught"-Army- India news
Next Story