Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിദേശകാര്യമന്ത്രിക്ക്​...

വിദേശകാര്യമന്ത്രിക്ക്​ പിന്നാലെ പാക്​ ആരോഗ്യമന്ത്രിക്കും കോവിഡ്​

text_fields
bookmark_border
വിദേശകാര്യമന്ത്രിക്ക്​ പിന്നാലെ പാക്​ ആരോഗ്യമന്ത്രിക്കും കോവിഡ്​
cancel

ഇ​സ്​​ലാ​മാ​ബാ​ദ്​: പാ​കി​സ്​​താ​നി​ൽ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​ക്ക്​ പി​ന്നാ​ലെ ആ​രോ​ഗ്യ​മ​ന്ത്രി​ക്കും കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ചു. ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​സ​ഫ​ർ മി​ർ​സ കോ​വി​ഡ്​ പോ​സി​റ്റി​വാ​യ​തി​നെ തു​ട​ർ​ന്ന്​ വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി. നേ​രി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന്​ ഇ​ദ്ദേ​ഹം മു​ൻ​ക​രു​ത​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്ന​താ​യി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ​യാ​ഴ്​​ച പാ​ക്​ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഷാ ​മ​ഹ്​​മൂ​ദ്​ ഖു​റൈ​ശി​ക്ക്​ കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​ദ്ദേ​ഹ​വും ചി​കി​ത്സ​യി​ലാ​ണ്. കോ​വി​ഡി​നെ​തി​രാ​യ ​സ​ർ​ക്കാ​ർ ത​ല ന​ട​പ​ടി​ക​ൾ​ക്ക്​ നേ​തൃ​ത്വം വ​ഹി​ച്ചു​വ​രു​ന്ന​ത്​ ഡോ. ​മി​ർ​സ​യാ​ണ്. പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഫ​ല​പ്ര​ദ​മാ​ക്കാ​ത്ത​തി​നെ​തി​രെ മ​ന്ത്രി​ക്കെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ്​ അ​ദ്ദേ​ഹ​ത്തി​നും രോ​ഗം സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. പാ​കി​സ്​​താ​നി​ൽ 2,31,000 ത്തി​ലേ​റെ പേ​ർ​ക്കാ​ണ്​ കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 3,344 പേ​ർ​ക്ക്​ രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 4,762 പേ​ർ രാ​ജ്യ​ത്ത്​ ഇ​തു​വ​രെ മ​രി​ച്ചു. ഇ​തി​ൽ സി​ന്ധ്, പ​ഞ്ചാ​ബ്​ പ്ര​വി​ശ്യ​ക​ളി​ലാ​ണ്​ രോ​ഗം കൂ​ടു​ത​ൽ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid 19
News Summary - pak covid news
Next Story