ബംഗളൂരുവിൽ അറസ്റ്റിലായ പാക് ദമ്പതികളെ മോചിപ്പിച്ചു
text_fieldsബംഗളൂരു: രണ്ടു വർഷം മുമ്പ് ബംഗളൂരുവിൽ അറസ്റ്റിലായ പാക് ദമ്പതികളെ മോചിപ്പിച്ച് നാടുകടത്തി. കറാച്ചി ചക്ര ാഘോട്ട് സ്വദേശികളായ കാഷിഫ് ഷംസുദ്ദീൻ (32), ഭാര്യ കിരൺ ഗുലാം അലി (27) എന്നിവരെയാണ് ഞായറാഴ്ച വാഗ- അട്ടാരി അതിർത്ത ിയിൽ പാകിസ്താൻ അധികൃതർക്ക് കൈമാറിയത്.
2017 മേയിലാണ് പാലക്കാട് പട്ടാമ്പി സ്വദേശി മുഹമ്മദ് ശിഹാബ് (30), ഭ ാര്യയും പാകിസ്താനിയുമായ സമീറ അബ്ദുറഹ്മാൻ (25) എന്നിവർക്കൊപ്പം കാഷിഫിനെയും കിരണിനെയും ബംഗളൂരു പൊലീസ് അറ സ്റ്റ് ചെയ്തത്. ബംഗളൂരു കുമാരസ്വാമി ലേഒൗട്ടിലെ യാറബ് നഗറിൽ ഇവർ അനധികൃതമായി കഴിയുന്നതിനിടെയായിരുന്നു അറസ്റ്റ്.
ഷിഹാബിെൻറ ഭാര്യ സമീറ ഇപ്പോഴും ജയിലിലാണ്. ഇൗ ദമ്പതികൾക്ക് ഒരു കുട്ടിയുമുണ്ട്. ഇവരെ പാകിസ്താനിലേക്ക് തിരിച്ചയക്കുന്നത് സംബന്ധിച്ച് അധികൃതർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. 1955ലെ പൗരത്വ നിയമപ്രകാരം, ഭർത്താവ് ഇന്ത്യക്കാരനാണെങ്കിലും മാതാവ് അനധികൃത കുടിയേറ്റക്കാരിയായതിനാൽ കുഞ്ഞിന് ഇന്ത്യൻ പൗരത്വം ലഭിക്കില്ല.
കാഷിഫ് ഷംസുദ്ദീെൻറയും കിരൺ ഗുലാം അലിയുടെയും മോചനത്തിന് അടിയന്തര നടപടി സ്വീകരിക്കാൻ ബംഗളൂരുവിലെ ഫോറിനേഴ്സ് റീജനൽ രജിസ്ട്രേഷൻ ഒാഫിസ് അധികൃതരോടും ആഭ്യന്തര മന്ത്രാലയത്തോടും കഴിഞ്ഞമാസം കർണാടക ഹൈകോടതി നിർദേശിച്ചിരുന്നു. ദമ്പതികളെ കൂടുതൽ കാലം ഇവിടെ ജയിലിൽ പാർപ്പിക്കുന്നത് സർക്കാറിന് ബാധ്യതയാവുമെന്നും പൊതുതാൽപര്യത്തിന് എതിരാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. വിചാരണ കോടതി ഇരുവർക്കും 64,000 രൂപ പിഴ ചുമത്തിയത് ഹൈേകാടതി റദ്ദാക്കുകയും ചെയ്തു.
ഖത്തറിൽ ജോലിചെയ്യുന്നതിനിടെയാണ് മുഹമ്മദ് ഷിഹാബും സമീറയും തമ്മിൽ പരിചയപ്പെട്ട് വിവാഹം കഴിക്കാൻ തീരുമാനിക്കുന്നത്. സമീറയുടെ വീട്ടുകാർ എതിർത്തതോടെ സുഹൃത്തുക്കളും ദമ്പതികളുമായ കാഷിഫിനെയും കിരണിനെയും കൂട്ടി ഖത്തറിൽനിന്ന് മസ്കത്ത്, നേപ്പാൾ വഴി ഇന്ത്യയിലേക്ക് കടന്നു. ബംഗളൂരുവിലെത്തി കുമാരസ്വാമി ലേഒൗട്ടിലെ യാറബ് നഗറിൽ ഒമ്പതുമാസം താമസിച്ചു. ഇതിനിടെ വ്യാജ തിരിച്ചറിയൽ കാർഡും ആധാർ കാർഡും സംഘടിപ്പിച്ചു.
രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ റെയ്ഡ് നടത്തിയ പൊലീസ് ഇവെര അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവർക്കെതിരെ പാസ്പോർട്ട് നിയമപ്രകാരവും വിദേശനിയമപ്രകാരവും കേസെടുത്തിരുന്നു. പാകിസ്താൻ സ്വദേശികൾക്ക് അനധികൃതമായി കഴിയാൻ സൗകര്യമൊരുക്കിയതിനായിരുന്നു ഷിഹാബിനെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
