Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമൃ​ത​ദേ​ഹം...

മൃ​ത​ദേ​ഹം വി​കൃ​ത​മാ​ക്കു​ന്ന​ത്​ സൈ​ന്യ​ത്തിന്‍റെ ആ​ത്​​മ​വീ​ര്യ​ത്തെ ബാ​ധി​ച്ചു –ആ​ന്‍റ​ണി

text_fields
bookmark_border
മൃ​ത​ദേ​ഹം വി​കൃ​ത​മാ​ക്കു​ന്ന​ത്​ സൈ​ന്യ​ത്തിന്‍റെ ആ​ത്​​മ​വീ​ര്യ​ത്തെ ബാ​ധി​ച്ചു –ആ​ന്‍റ​ണി
cancel

ന്യൂ​ഡ​ല്‍ഹി: ജ​വാ​ന്മാ​രു​ടെ മൃ​ത​ദേ​ഹം വി​കൃ​ത​മാ​ക്ക​പ്പെ​ടു​ന്ന സം​ഭ​വ​ങ്ങ​ള്‍  തു​ട​ര്‍ച്ച​യാ​യി ഉ​ണ്ടാ​കു​ന്ന​ത് സൈ​ന്യ​ത്തി​​െൻറ ആ​ത്മ​വീ​ര്യ​ത്തെ  പ്ര​തി​കൂ​ല​മാ​യി  ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്ന് മു​ന്‍ പ്ര​തി​രോ​ധ മ​ന്ത്രി​യും കോ​ണ്‍ഗ്ര​സ് പ്ര​വ​ര്‍ത്ത​ക  സ​മി​തി അം​ഗ​വു​മാ​യ എ.​കെ. ആ​ൻ​റ​ണി. മോ​ദി സ​ര്‍ക്കാ​റി​​െൻറ കാ​ല​ത്ത് ജ​വാ​ന്മാ​രു​ടെ  മൃ​ത​ദേ​ഹം വി​കൃ​ത​മാ​ക്ക​പ്പെ​ടു​ന്ന​ത് ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യു.​പി.​എ സ​ര്‍ക്കാ​റി​​െൻറ കാ​ല​ത്ത് എ​ട്ടു വ​ര്‍ഷ​ത്തി​നി​ടെ ഒ​രു ത​വ​ണ മാ​ത്ര​മാ​ണ് ഇ​ത്ത​രം സം​ഭ​വം  ഉ​ണ്ടാ​യ​ത്. ജ​വാ​ന്മാ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ വി​കൃ​ത​മാ​ക്കി​യ പാ​കി​സ്​​താ​​െൻറ ന​ട​പ​ടി ക്രൂ​ര​വും മ​നു​ഷ്യ​ത്വ​ര​ഹി​ത​വും പ്രാ​കൃ​ത​വു​മാ​ണ്. സു​ര​ക്ഷ​സം​വി​ധാ​ന​ത്തി​നു​മേ​ല്‍  ചോ​ദ്യ​ചി​ഹ്നം ഉ​യ​ര്‍ത്തു​ന്ന സം​ഭ​വ​മാ​ണി​ത്. അ​തി​ര്‍ത്തി​യി​ല്‍ അ​നു​യോ​ജ്യ​മാ​യ  സ​മ​യ​ത്ത് ഉ​ചി​ത​മാ​യ ന​ട​പ​ടി എ​ടു​ക്കാ​ന്‍ സൈ​ന്യ​ത്തി​ന് സ​ര്‍ക്കാ​ര്‍ സ്വാ​ത​ന്ത്ര്യം  ന​ല്‍ക​ണ​മെ​ന്നും സം​ഭ​വ​ത്തെ രാ​ഷ്​​ട്രീ​യ​വ​ത്​​ക​രി​ക്കാ​നി​ല്ലെ​ന്നും എ.​കെ. ആ​ൻ​റ​ണി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pak barbaric act
News Summary - pak barbaric act to indian soldiers
Next Story