Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കശ്മീരിൽ പാക് ആമ്രണം; ജവാൻമാരുൾപ്പെടെ ഏഴുപേർക്ക് പരിക്ക്
text_fieldsbookmark_border
ജമ്മു: ജമ്മുകശ്മീർ അതിർത്തി ജില്ലകളായ സാംബ, പൂഞ്ച് മേഖലകളിലെ ഇന്ത്യൻ ഒൗട്ട് പോസ്റ്റുകളിൽ പാക് ആക്രമണം. ആക്രമണത്തിൽ രണ്ട് ബി.എസ്.എഫ് ജവാൻമാരുപ്പെടെ ഏഴുപേർക്ക് പരിക്കേറ്റു.
ജമ്മുവിെലയും സാംബയിെലയും അന്താരാഷ്ട്ര അതിർത്തിയായ അരിന, ആർ.എസ് പുര, രാംഘട്ട് മേഖലകളിൽ കഴിഞ്ഞ ദിവസം വൈകീട്ടു മുതൽ െവടി നിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ ആക്രമണം നടത്തി െകാണ്ടിരിക്കുകയാണ്.
അതിർത്തികളിൽ നിന്ന് 500ഒാളം പേരെ െപാലീസ് ഒഴിപ്പിച്ചിട്ടുണ്ട്. 20,000ഒാളം പേർ പ്രശ്ന ബാധിത പ്രദേശങ്ങളിൽ നിന്ന് ഒഴിഞ്ഞു പോയി. ഇവരെല്ലാം ദിവസങ്ങളായി താത്കാലിക ക്യാമ്പിൽ കഴിയുകയാണ്.
Next Story
