Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാക്​ വെടിയേറ്റ്​...

പാക്​ വെടിയേറ്റ്​ സൈനികന്​ പരിക്ക്​

text_fields
bookmark_border
പാക്​ വെടിയേറ്റ്​ സൈനികന്​ പരിക്ക്​
cancel

ജമ്മു: കശ്​മീർ അതിർത്തിയിൽ പാക്​ സൈന്യം നടത്തിയ വെടിവെപ്പിൽ അതിർത്തിരക്ഷാ സേനയിലെ സൈനികന്​ വെടിയേറ്റു. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടെ ഇത്​ രണ്ടാം തവണയാണ്​ പാകിസ്​താൻ വെടിനിർത്തൽ കരാർ ലംഘിക്കുന്നത്​. ജമ്മുവിലെ ആർണിയ മേഖലയിൽ നടന്ന പാക്​ വെടിവെപ്പിനെ തുടർന്ന്​ ഇന്ത്യൻ സൈന്യം തിരിച്ചടിച്ചു. ഇരുസൈന്യങ്ങളും തമ്മിൽ മോ​​ർട്ടാർ ഷെൽ ആക്രമണവും നടന്നു. വെടിയേറ്റ സൈനിക​ന്​ നിസ്സാര പരിക്കാണുള്ളതെന്ന്​ സൈനിക വൃത്തങ്ങൾ അറിയിച്ചു. 

കഴിഞ്ഞ ദിവസം പാക്​ സൈന്യത്തി​​​െൻറ വെടിയേറ്റ്​ ജമ്മു^ കശ്​മീർ നിയന്ത്രണ രേഖക്ക്​ സമീപം ഒരു യുവതി മരിക്കുകയും ഭർത്താവിന്​ പരിക്കേൽക്കുകയും ചെയ്​തിരുന്നു. തുടർന്ന്​ ഇന്ത്യ നടത്തിയ തിരിച്ചടിയിൽ രണ്ട്​ പാക്​ സൈനികർക്ക്​ പരിക്കേറ്റിരുന്നു. ജനവാസ പ്രദേശങ്ങളിൽ പാകിസ്​താൻ നടത്തിയ വെട​ിവെപ്പിനെ തുടർന്ന്​ രജൗരി ജില്ലയിലെ നൗഷേറ താലൂക്കിലെ സ്​കൂളുകൾ അടച്ചിടുകയും പ്രദേശത്തെ 1200ഒാളം വരുന്ന ജനങ്ങളെ സുരക്ഷിത സ്​ഥാ​നത്തേക്ക്​ മാറ്റുകയും ചെയ്​തിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pak attack
News Summary - pak attack in kashmir
Next Story