പാക് സൈന്യത്തിൻെറ വെബ്സൈറ്റ് ഇന്ത്യയിൽ വിലക്കി പാകിസ്താൻ
text_fieldsന്യൂഡൽഹി: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്നം സങ്കീർണമായതോടെ പാക് വെബ് സൈറ്റ് ഇന്ത്യയിൽ നിന്ന് സന്ദർശിക്കുന്നത് പാകിസ്താൻ വിലക്കേർപ്പെടുത്തി. വെബ്സൈറ്റ് എടുക്കാൻ ശ്രമിക്കുമ്പോൾ ‘നിങ്ങളുടെ ഐ.പി അഡ്രസുള്ള രാജ്യത്തിനോ പ്രദേശത്തിനോ ഈ വെബ്സൈറ്റ് ലഭ്യമാക്കുന്നത് വെബ്സൈറ്റിൻെറ ഉടമ നിരോധിച്ചിരിക്കുന്നു’ എന്ന എഴുത്താണ് കാണാൻ സാധിക്കുന്നത്.
അമർനാഥ് തീർഥാടകർക്കും സഞ്ചാരികൾക്കുമെതിരെ പാക്സൈന്യത്തിൻെറ പിന്തുണയോടെ തീവ്രവാദികളുടെ ആക്രമണമുണ്ടാകുമെന്ന ഇൻറലിജൻസ് റിപ്പോർട്ട് ലഭിച്ചതോടെയാണ് ഇന്ത്യ കശ്മീരിൽ സൈനിക വിന്യാസം ശക്തമാക്കിയത്. ഞായറാഴ്ച പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻെറ അധ്യക്ഷതയിൽ ചേർന്ന ദേശീയ സുരക്ഷാസമിതി ചേർന്ന് സുരക്ഷാ കാര്യങ്ങളെ കുറിച്ച് ചർച്ച നടത്തിയിരുന്നു.
ഇന്ത്യ പടക്കോപ്പുകൾ ഉപയോഗിക്കുന്നതായി ഇംറാൻ ഖാൻ ആരോപിച്ചു. എന്നാൽ ഇംറാൻ ഖാൻെറ ആരോപണം ഇന്ത്യ നിഷേധിച്ചു. കൃത്യമായ അജണ്ടയുടെ ഭാഗമാണ് ഇൗ ആരോപണമെന്നും ഇന്ത്യ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
