Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇനിമുതൽ 1817ലെ പൈക...

ഇനിമുതൽ 1817ലെ പൈക സമര​ം ഒന്നാം സ്വാതന്ത്ര്യസമരമാകും 

text_fields
bookmark_border
ഇനിമുതൽ 1817ലെ പൈക സമര​ം ഒന്നാം സ്വാതന്ത്ര്യസമരമാകും 
cancel

ഭുവനേശ്വര്‍: അടുത്ത വിദ്യാഭ്യാസ വർഷം മുതൽ 1817 ലെ പൈക കലാപം ഒന്നാം സ്വാതന്ത്ര്യ സമരമെന്ന പേരിൽ പാഠപുസ്​തകത്തിൽ ഇടംപിടിക്കു​െമന്ന്​ കേന്ദ്ര മാനവ വിഭവശേഷി വകുപ്പു മന്ത്രി പ്രകാശ് ജാവദേക്കർ. ​രാജ്യത്താകമാനം പൈക കലാപത്തി​​​െൻറ സ്​മരണ നിലനിർത്താൻ 200 കോടി രൂപ നീക്കിവെക്കുമെന്നും മന്ത്രി അറിയിച്ചു. 

ബക്ഷി ജഗന്ധു ബിദ്യാധരയുടെ നേതൃത്വത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ 1817 ല്‍ ഒഡീഷയില്‍ നടന്ന കലാപമാണ് പൈക ബിദ്രോഹ (പൈക കലാപം) എന്നറിയപ്പെടുന്നത്. കമ്പനിയുടെ സൈന്യം കലാപത്തെ അടിച്ചമര്‍ത്തുകയായിരുന്നു. ബ്രിട്ടീഷുകാര്‍ 'ശിപായി ലഹള'യെന്ന് വിളിച്ച 1857 ലെ കലാപത്തെയാണ് നിലവില്‍ ഒന്നാം സ്വാതന്ത്ര്യ സമരമെന്ന് വിശേഷിപ്പിക്കുന്നത്.

ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള ഒന്നാം സ്വാതന്ത്ര്യസമരമെന്ന പേരില്‍ പൈക ബിദ്രോഹ ചരിത്രപാഠപുസ്തകങ്ങളില്‍ ഇടം പിടിക്കും. 1817 ലെ യഥാര്‍ഥ ചരിത്രം വിദ്യാര്‍ഥികള്‍ പഠിക്കേണ്ടതുണ്ടെന്നും മന്ത്രി പ്രകാശ്​ ജാവദേക്കർ പറഞ്ഞു. പൈക കലാപത്തെ ഒന്നാം സ്വാതന്ത്ര്യസമരമായി പ്രഖ്യാപിക്കണമെന്ന് നേരത്തെ ഒഡീഷാ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsFirst war of IndependencePika Bidroha1857 Strike
News Summary - Paika Bidroha to be named as 1st War of Independence - India News
Next Story