Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ​ദ്​​മ​നാ​ഭ​സ്വാ​മി...

പ​ദ്​​മ​നാ​ഭ​സ്വാ​മി ക്ഷേ​​ത്രം: നി​യ​മ​നി​ർ​മാ​ണ​ത്തി​ന്​ ത​യാ​ർ –സ​ർ​ക്കാ​ർ

text_fields
bookmark_border
പ​ദ്​​മ​നാ​ഭ​സ്വാ​മി ക്ഷേ​​ത്രം: നി​യ​മ​നി​ർ​മാ​ണ​ത്തി​ന്​ ത​യാ​ർ –സ​ർ​ക്കാ​ർ
cancel

ന്യൂ​ഡ​ൽ​ഹി: ശ്രീ​പ​ദ്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ഭ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട  പ്ര​ശ്​​ന​ങ്ങ​ൾ​ക്ക്​ ശാ​ശ്വ​ത​പ​രി​ഹാ​രം ഗു​രു​വാ​യൂ​ർ ദേ​വ​സ്വം മാ​തൃ​​ക​യി​ലു​ള്ള നി​യ​മ​നി​ർ​മാ​ണ​മാ​ണെ​ന്ന് സം​സ്​​ഥാ​ന സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചു. ഗു​രു​വാ​യൂ​ർ മാ​തൃ​ക​യി​ലു​ള്ള ദേ​വ​സ്വം ബോ​ർ​ഡി​ന് രൂ​പം​ന​ൽ​കാ​ൻ നി​യ​മ​നി​ർ​മാ​ണ​ത്തി​ന്​ ത​യാ​റാ​ണെ​ന്നും ചീ​ഫ്​ ജ​സ്​​റ്റി​സ്​ ജെ.​എ​സ്.​ ഖെ​ഹാ​ർ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച്​ മു​മ്പാ​കെ സം​സ്​​ഥാ​ന സ​ർ​ക്കാ​ർ ബോ​ധി​പ്പി​ച്ചു. ഇ​ത്​ പ​രി​ശോ​ധി​ച്ച് തീ​രു​മാ​നി​ക്കേ​ണ്ട കാ​ര്യ​മാ​ണെ​ന്ന് സു​പ്രീം​കോ​ട​തി പ്ര​തി​ക​രി​ച്ചു.

പ​ദ്​​​മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​​െൻറ പ​ത്​​മ​തീ​ർ​ഥം, മി​താ​ന​ന്ദ​കു​ളം എ​ന്നി​വ​യി​ലേ​ക്ക്​ ക​ക്കൂ​സ് മാ​ലി​ന്യം ഒ​ഴു​ക്കി വി​ടു​ന്ന​ത്​ ത​ട​യാ​ൻ കേ​ര​ള ജ​ല അ​തോ​റി​റ്റി അ​ടി​യ​ന്ത​ര ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. സ്വ​കാ​ര്യ ക​മ്പ​നി​ക​ളെ മാ​റ്റി​നി​ർ​ത്താ​നും ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ ഒ​ഴി​വാ​ക്കാ​നു​മാ​ണ്​ ജ​ല അ​തോ​റി​റ്റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്. മ​ലി​ന​ജ​ല​ത്തി​​െൻറ ഒ​ഴു​ക്ക് ത​ട​യു​ന്ന​തി​നു​ള്ള ഓ​ട​നി​ർ​മാ​ണം ഉ​ട​ൻ തു​ട​ങ്ങ​ണം.

കാ​ല​വ​ർ​ഷം തു​ട​ങ്ങു​ന്ന​തി​ന് മു​മ്പ്​ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കേ​ണ്ട​തി​നാ​ൽ മേ​യ് 15ന​കം പ്ര​വൃ​ത്തി തീ​ർ​ക്കു​ക​യും വേ​ണം. ഇ​തി​​െൻറ ചെ​ല​വ് 28 ല​ക്ഷം രൂ​പ സ​ർ​ക്കാ​ർ വ​ഹി​ക്ക​ണം. ര​ണ്ടാ​ഴ്ച കൂ​ടു​മ്പോ​ൾ പ്ര​വൃ​​ത്തി​യു​ടെ പു​രോ​ഗ​തി റി​പ്പോ​ർ​ട്ട് ജ​ല അ​തോ​റി​റ്റി അ​മി​ക്ക​സ്ക്യൂ​റി ഗോ​പാ​ൽ സു​ബ്ര​ഹ്​​മ​ണ്യ​ത്തി​ന് സ​മ​ർ​പ്പി​ക്ക​ണം.
പ​ദ്മ​നാ​ഭ​സ്വാ​മി വി​ഗ്ര​ഹ​ത്തി​​െൻറ കേ​ടു​പാ​ടു​ക​ൾ തീ​ർ​ക്കാ​നും ശ്രീ​കോ​വി​ലി​​െൻറ മേ​ൽ​ക്കൂ​ര അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​നും ജി​ല്ല ജ​ഡ്ജി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള ഭ​ര​ണ​സ​മി​തി തീ​രു​മാ​ന​മെ​ടു​ക്ക​ണം. ഇ​തി​ന്​ ത​ന്ത്രി അ​ട​ക്ക​മു​ള്ള​വ​രു​ടെ ഉ​പ​ദേ​ശം സ്വീ​ക​രി​ക്ക​ണം.

വി​ദ​ഗ്​​ധ​രു​ടെ ഉ​പ​ദേ​ശം തേ​ടി​യ​ശേ​ഷം മാ​ത്ര​മേ വി​ഗ്ര​ഹ​ത്തി​ലെ കേ​ടു​പാ​ടു​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ‘ക​ടു​ശ​ർ​ക്ക​ര’ അ​ട​ക്കം ത​യാ​റാ​ക്കാ​ൻ പാ​ടു​ള്ളൂ. ഇ​തി​ന്​ വ്യ​ത്യ​സ്ത ടെ​ൻ​ഡ​റു​ക​ൾ ക്ഷ​ണി​ക്ക​ണം. ഒ​രാ​ഴ്ച​ക്ക​കം ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്നും സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ചു. കേ​സ് ഏ​പ്രി​ൽ 17ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:padmanabhaswamy templ
News Summary - padmanabhaswamy templ
Next Story