Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപത്മാവത് റിലീസ്​​:...

പത്മാവത് റിലീസ്​​: നാല്​ സംസ്ഥാനങ്ങളിൽ വൻ അക്രമം

text_fields
bookmark_border
പത്മാവത് റിലീസ്​​: നാല്​ സംസ്ഥാനങ്ങളിൽ വൻ അക്രമം
cancel

ന്യൂഡൽഹി: വിവാദ ചിത്രം ‘പത്മാവത്​’ നാളെ റിലീസ്​ ചെയ്യാനിരിക്കെ ചിത്രത്തിനെതിരെ രാജ്യവ്യാപക പ്രതി​ഷേധം. സജ്ഞയ്​ ലീലാ ബൻസാലിയുടെ ബിഗ്​ ബജറ്റ്​ ചിത്രമായ പത്മാവത്​ സെൻസർ ബോർഡ്​ നിർദേശിച്ച നിരവധി മാറ്റങ്ങളോടെയാണ്​ നാളെ തിയേറ്ററിലെത്തുന്നത്​. ചിത്രം ഒരു സംസ്ഥാനത്തിനും വിലക്കാനാവില്ലെന്ന്​ സുപ്രീംകോടതി ഉത്തരവി​െട്ടങ്കിലും അതിനെതിരെയുള്ള പ്രതിഷേധങ്ങൾ തുടരുകയാണ്​. 
രാജസ്ഥാൻ, മഹാരാഷ്​ട്ര,ഗുജറാത്ത്​, ഉത്തർപ്രദേശ്​ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇന്നും അക്രമസംഭവങ്ങൾ അരങ്ങേറി.വ്യാ​​പ​​ക അ​​ക്ര​​മ​​ങ്ങ​​ളു​​ണ്ടാ​​യി. റോ​​ഡു​​ക​​ൾ ത​​ട​​സ്സ​​പ്പെ​​ടു​​ത്തു​​ക​​യും ബ​​സു​​ക​​ളും മ​​റ്റും തീ​​വെ​​ക്കു​​ക​​യും വാ​​ഹ​​ന​​ങ്ങ​​ൾ​​ക്ക്​ ക​​ല്ലെ​​റി​​യു​​ക​​യും ചെ​​യ്​​​തു. 

 ഗു​​ജ​​റാ​​ത്തി​​ലെ അ​​ഹ്​​​മ​​ദാ​​ബാ​​ദി​​ൽ 48 പേ​​രെ​​യും സൂ​​റ​​ത്തി​​ൽ 43 പേ​​രെ​​യും ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​ൽ 15 പേ​​രെ​​യും അ​​റ​​സ്​​​റ്റ്​ ചെ​​യ്​​​തു. മും​​ബൈ​​യി​​ൽ 40 ക​​ർ​​ണി​​സേ​​ന പ്ര​​വ​​ർ​​ത്ത​​ക​​രെ ​ ക​​രു​​ത​​ൽ ത​​ട​​ങ്ക​​ലി​​ലാ​​ക്കി. ഒ​​രു​​ത​​ര​​ത്തി​​ലും പ്ര​​ദ​​ർ​​ശ​​നം അ​​നു​​വ​​ദി​​ക്കി​​ല്ലെ​​ന്ന്​ ക​​ർ​​ണി​​സേ​​ന ത​​ല​​വ​​ൻ ലോ​​കേ​​ന്ദ്ര സി​​ങ്​ ക​​ൽ​​വി വ്യ​​ക്​​​ത​​മാ​​ക്കി.

ഹരിയാനയി​ലെ ഗു​​രു​​ഗ്രാ​​മി​​ൽ മുഖംമൂടിയിട്ട്​ പ്രതിഷേധിച്ച ആളുകൾ സോഹ്​നാ റോഡിൽ ബസ്​ അഗ്നിക്കിരയാക്കി. തടയാൻ ശ്രമിച്ച പൊലീസിനു നേരെ പ്രതിഷേധക്കാർ കല്ലെറിഞ്ഞു. ഗു​​രു​​ഗ്രാ​​മി​​ൽ പ്ര​​ക്ഷോ​​ഭ​​ക​​ർ സ്​​​കൂ​​ൾ ബ​​സ്​ ആ​​ക്ര​​മി​​ച്ചു. ബ​​സ്​ അ​​ടി​​ച്ചു​​ത​​ക​​ർ​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഭ​​യ​​ന്ന വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ കൂ​​ട്ട​​നി​​ല​​വി​​ളി​​യു​​യ​​ർ​​ന്നു.
ഡൽഹിക്ക്​ സമീപം ബോന്ദ്​സിയിലും അക്രമികൾ ബസ്​ കത്തിച്ചു. പട്ടൗഡി വാസിപൂരിൽ റോഡിൽ ടയറുകൾ കത്തിച്ച്​ ഗതാഗതം തടഞ്ഞു. ഡൽഹിയിൽ ചിത്രം റിലീസ്​ ചെയ്യുന്ന സിനിപ്ലക്​സ്​, തിയേറ്ററുകൾ എന്നിവടങ്ങൾ പൊലീസി​​​​​െൻറ കനത്ത സുരക്ഷയിലാണ്​. 

മീററ്റിലെ സിവിൽ ലൈനിലുള്ള പി.വി.എസ്​ മാളിനു നേരെയും ആക്രമണമുണ്ടായി. ഇവിടെ ചിത്രം റിലീസ്​ ചെയ്യാനിരിക്കുന്ന തിയേറ്ററിനു നേരെയും കല്ലേറുണ്ടായി. 

ഗുജറാത്തിൽ പലയിടങ്ങളിയിലായുണ്ടായ അക്രമസംഭവങ്ങളിൽ 100 ഒാളം കേസുകൾ രജിസ്​റ്റർ ചെയ്​തതായി പൊലീസ്​ അറിയിച്ചു. ഗു​​ജ​​റാ​​ത്ത്​ ത​​ല​​സ്​​​ഥാ​​ന​​മാ​​യ അ​​ഹ്​​​മ​​ദാ​​ബാ​​ദി​​ൽ ചൊ​​വ്വാ​​ഴ്​​​ച രാ​​ത്രി ​ആ​​ക്ര​​മി​​ക​​ളെ പി​​രി​​ച്ചു​​വി​​ടാ​​ൻ പൊ​​ലീ​​സ്​ ആ​​കാ​​ശ​​ത്തേ​​ക്ക്​ ര​​ണ്ടു റൗ​​ണ്ട്​ വെ​​ടി​​വെ​​ച്ചു. കാ​​ർ​​ണി​​വ​​ൽ സി​​നി​​മ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ഹി​​മാ​​ല​​യ മാ​​ളി​​ന്​ മു​​ന്നി​​ൽ ആ​​ക്ര​​മി​​ക​​ൾ 30 ഇ​​രു​​ച​​ക്ര വാ​​ഹ​​ന​​ങ്ങ​​ൾ ക​​ത്തി​​ച്ച​​ു.  

ഗു​​ജ​​റാ​​ത്തി​​ലും രാ​​ജ​​സ്​​​ഥാ​​നി​​ലും മ​​ധ്യ​​പ്ര​​ദേ​​ശി​​ലും ഗോ​​വ​​യി​​ലും ചി​​ത്രം പ്ര​​ദ​​ർ​​ശി​​പ്പി​​ക്കേ​​ണ്ടെ​​ന്ന്​ മ​​ൾ​​ട്ടി​​പ്ല​​ക്​​​സ്​ അ​​സോ​​സി​​യേ​​ഷ​​ൻ ഇ​​ന്ത്യ തീ​​രു​​മാ​​നി​​ച്ചു. രാ​​ജ​​സ്​​​ഥാ​​നി​​ൽ വ്യാ​​പ​​ക അ​​ക്ര​​മ​​ങ്ങ​​ളു​​ണ്ടാ​​യി.  മഹാരാഷ്​ട്രയിലെ ഒൗറംഗാബാദ്​, നാസിക്​, കോഹ്​ലാപൂർ തുടങ്ങിയ പ്രധാന നഗരങ്ങളിൽ അക്രമസംഭവങ്ങൾ തടയുന്നതിന്​ വൻ പൊലീസ്​ സുരക്ഷയാണ്​ ഒരുക്കിയിരിക്കുന്നത്​. കഴിഞ്ഞ ദിവസം പ്രധാന നഗരങ്ങളിൽ മാധ്യമപ്രവർത്തകർക്കും മറ്റു ക്ഷണിക്കപ്പെട്ട അതിഥികൾക്കും വേണ്ടി ചിത്രം പ്രദർശിപ്പിച്ചിരുന്നു. 

കർണി സേന, ഹിന്ദു സേന തുടങ്ങിയ സംഘടനകൾ രാജ്യവ്യാപക പ്രതിഷേധ പ്രകടനങ്ങൾക്ക്​ ആഹ്വാനം ചെയ്​തിട്ടുണ്ട്​. മുംബൈയിൽ 50 ഒാളം കർണി സേന പ്രവർത്തകരെ പൊലീസ്​ അറസ്​റ്റു ചെയ്​തു. ന​​ഗ​​ര​​ത്തി​​ൽ ര​​ണ്ടു ദി​​വ​​സ​​ത്തി​​നി​​ടെ 50 വാ​​ഹ​​ന​​ങ്ങ​​ൾ ത​​ക​​ർ​​ക്ക​​പ്പെ​​ട്ടു. യു.​​പി​​യി​​ലും മ​​ഹാ​​രാ​​ഷ്​​​ട്ര​​യി​​ലും പ്ര​​തി​​ഷേ​​ധം തു​​ട​​രു​​ക​​യാ​​ണ്. 

 

Show Full Article
TAGS:Protests. intensify india news Padmaavat bollywood malayalam news 
News Summary - Padmaavat movie release: Protests intensify across country- India news
Next Story