പത്മ പുരസ്കാരം: പേരുകൾ ഇനി ജനങ്ങൾക്ക് നിർദേശിക്കാം– മോദി
text_fieldsന്യൂഡൽഹി: രാജ്യത്തെ പരമോന്നത പുരസ്കാരങ്ങളിലൊന്നായ പത്മ പുരസ്കാരങ്ങൾക്ക് പരിഗണിക്കപ്പെടേണ്ടവരുടെ പേരുകൾ ഇനി പൊതുജനത്തിന് നിർദേശിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മന്ത്രിമാരാണ് പത്മ പുരസ്കാരത്തിന് പരിഗണിക്കേണ്ടവരുടെ പേരുകൾ നിർദേശിക്കാറുള്ളത്. ഇൗ രീതിയിൽ മാറ്റം വരുത്തുകയാണ്. ഇനി ആർക്കും വേണമെങ്കിലും പത്മപുരസ്കാരങ്ങൾക്കായി നാമനിർദ്ദേശം സമർപ്പിക്കാമെന്ന് മോദി പറഞ്ഞു. നീതി ആയോഗിെൻറ യോഗത്തിൽ സംസാരിക്കുേമ്പാഴാണ് പ്രധാനമന്ത്രി ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
www.padmaawards.gov.in എന്ന വെബ്സൈറ്റിലൂടെ ഒാൺലൈനായാണ് പത്മ പുരസ്കാരങ്ങൾക്ക് പരിഗണിക്കപ്പെടേണ്ടവരുടെ പേരുകൾ നിർദേശിക്കേണ്ടത്. വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തതിന് ശേഷം ഏതൊരാൾക്കും പത്മ പുരസ്കാരത്തിനുള്ള പേരുകൾ നിർദേശിക്കാം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
