പി 20 ഉച്ചകോടി ഇന്ന്
text_fieldsന്യൂഡൽഹി: ജി 20 ഉച്ചകോടിയുടെ ഭാഗമായി വിവിധ രാജ്യങ്ങളിലെ പാർലമെന്റ് അധ്യക്ഷന്മാരുടെ പി 20 ഉച്ചകോടി വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനംചെയ്യും.
ലോക്സഭ സ്പീക്കർ ഓം ബിർല, ജി 20 രാജ്യങ്ങളിലെയും അതിഥി രാജ്യങ്ങളിലെയും പാർലമെന്റ് അധ്യക്ഷന്മാർ എന്നിവർ രണ്ടു ദിവസത്തെ ഉച്ചകോടിയിൽ പങ്കെടുക്കും.
ഉച്ചകോടിയുടെ ഭാഗമായി പാരിസ്ഥിതിക ജീവിതരീതിയെക്കുറിച്ച പാർലമെന്ററി ഫോറം സമ്മേളനം നടന്നു. ഇന്ത്യൻ സംസ്കാരത്തിൽ പരിസ്ഥിതി മനുഷ്യജീവിതത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് സ്പീക്കർ പറഞ്ഞു. പാരിസ്ഥിതിക വിഷയങ്ങൾക്ക് ഊന്നൽ നൽകുന്ന ലൈഫ് മിഷൻ പദ്ധതിക്ക് ഇന്ത്യ തുടക്കം കുറിച്ചതായി സ്പീക്കർ പറഞ്ഞു.

