ന്യൂഡൽഹി: ബജറ്റ് സമ്മേളനത്തിൽ മുത്തലാഖ് ബിൽ പാസാക്കാൻ കഴിഞ്ഞേക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിൽ പാസാക്കുന്നതിന് വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുടെ സഹകരണം മോദി ആവശ്യപ്പെട്ടു. സമ്മേളനത്തിന് മുമ്പായി പാർലമെൻറിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മോദി.
കഴിഞ്ഞ പാർലമെൻറ് സമ്മേളനത്തിൽ മുത്തലാഖ് ബിൽ പാസാക്കാനായില്ലെന്നും മുസ്ലിം സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി ഇൗ നിയമം നമുക്ക് പാസ്സാക്കണമെന്നും മോദി പറഞ്ഞു. രാജ്യത്തിെൻറ വളർച്ചക്ക് ഉൗർജ്ജം പകരുന്ന ബജറ്റായിരിക്കുമെന്നും ലോകം മുഴുവൻ ഇന്ത്യയെ ഉറ്റുനോക്കുന്ന സാഹചര്യമായതിനാൽ ഇൗ ബജറ്റ് സമ്മേളനം സുപ്രധാനമാണെന്നും മോദി കൂട്ടിച്ചേർത്തു.