Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
P Chidambaram
cancel
Homechevron_rightNewschevron_rightIndiachevron_rightപെഗസസ്​ ഫോൺ ചോർത്തൽ;...

പെഗസസ്​ ഫോൺ ചോർത്തൽ; കേന്ദ്രസർക്കാറിനോട്​ ഒറ്റ ചോദ്യവുമായി പി. ചിദംബരം

text_fields
bookmark_border

ന്യൂഡൽഹി: പെഗസസ്​ ​ഫോൺ ചോർത്തൽ വിവാദത്തിൽ കേന്ദ്ര സർക്കാറിനെതിരെ മുതിർന്ന കോൺഗ്രസ്​ നേതാവ്​ പി. ചിദംബരം. ഇ​സ്രായേലി സ്​ഥാപനമായ എൻ.എസ്​.ഒയുടെ ഉപഭോക്താവാണോയെന്ന്​ ഉത്തരം നൽകാൻ കേന്ദ്രസർക്കാർ ബ​ുദ്ധിമുട്ടുന്നത്​ എന്തിനെന്നായിരുന്നു മുൻ കേന്ദ്രമന്ത്രിയുടെ ചോദ്യം.

40 സർക്കാറുകളും 60 ഏജന്‍സികളും എൻ.എസ്​.ഒ ഗ്രൂപ്പിന്‍റെ ഉപഭോക്താക്കളാണെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്‍റിന്‍റെ ഇരുസഭകൾക്ക്​ അകത്തും പുറത്തും പെഗസസ്​ വിഷയം കത്തിപ്പടരുന്നതിനിടെയാണ്​ ചിദംബരത്തിന്‍റെ ചോദ്യം.

'ലളിതമായ ഒരു ചോദ്യം: ഈ 40ൽ ഇന്ത്യ ഗവൺമെന്‍റ്​ ഉൾപ്പെടുമോ? ലളിതമായ ഒരു ചോദ്യത്തിന്​ ഉത്തരം നൽകാൻ കേന്ദ്രസർക്കാർ ഇത്രയും ബുദ്ധിമുട്ടുന്നത്​ എന്തിന്​?' -പി. ചിദംബരം ചോദിച്ചു.

സാമൂഹിക പ്രവർത്തകർ, രാഷ്​ട്രീയക്കാർ, മാധ്യമപ്രവർത്തകർ, ആക്​ടിവിസ്​റ്റുകൾ, മന്ത്രിമാർ ഉൾപ്പെടെ 300ഓളം പേരുടെ ഫോൺ ചോർത്തിയെന്ന്​ അന്തരാഷ്​ട്ര മാധ്യമങ്ങള​ുടെ കൂട്ടായ്​മ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇസ്രായേലി കമ്പനിയായ എൻ.എസ്​.ഒ പെഗസസ്​ ചാര സോഫ്​റ്റ്​വെയർ ഉപയോഗിച്ചായിരുന്നു സൈബർ ആക്രമണം.

കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി, ​േകന്ദ്രമന്ത്രിമാരായ പ്രഹ്ലാദ്​ സിങ് പ​േട്ടൽ, അശ്വിനി വൈഷ്​ണവ്​, ബിസിനസുകാരനായ അനിൽ അംബാനി, മുൻ സി.ബി.​െഎ മേധാവി, 40ഓളം മാധ്യമപ്രവർത്തകർ തുടങ്ങി ഫോൺ ചോർത്തൽ പട്ടികയിൽ ഉൾപ്പെടും. അതേസമയം ഫോൺ ചോർത്തൽ ആരോപണം കേന്ദ്രസർക്കാർ നിഷേധിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:p chidambaramPegasuspegasus phone tapping
News Summary - P Chidambarams Simple Question For Centre On Pegasus Scandal
Next Story