Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജയിലിൽ ചിദംബരത്തി​െൻറ...

ജയിലിൽ ചിദംബരത്തി​െൻറ ആരോഗ്യനില മോശമെന്ന്​ കുടുംബം

text_fields
bookmark_border
ജയിലിൽ ചിദംബരത്തി​െൻറ ആരോഗ്യനില മോശമെന്ന്​ കുടുംബം
cancel

ന്യൂഡൽഹി: ഐ.എൻ.എക്​സ്​ മീഡിയ കേസുമായി ബന്ധപ്പെട്ട്​ തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്​റ്റഡിയിൽ കഴിയുന്ന മുൻ ധനകാര്യ വ കുപ്പ്​ മന്ത്രി പി. ചിദംബരത്തി​​​െൻറ ആരോഗ്യ നില ​േമാശമാണെന്ന്​ കുടുംബം. അസുഖമാണ്​ ആരോഗ്യനില വഷളാക്കിയത്​. ച ിദംബരം കസ്​റ്റഡിയിലാവുന്നതിന്​ മുമ്പുള്ളതിനേക്കാൾ എട്ട്​ മുതൽ ഒമ്പത്​ കിലോ വരെ ഭാരം കുറ​​െഞ്ഞന്നും കുടുംബ ം ആരോപിച്ചു.

ജയിലിൽ നൽകു​ന്ന ചികിത്സയിൽ ഞങ്ങൾ തൃപ്​തരല്ല. അദ്ദേഹം ഒരുപാട്​ സഹിക്കുന്നുണ്ട്​. അദ്ദേഹത്തെ ഉടൻ തന്നെ ഹൈദരാബാദിലെ പ്രശസ്​ത ഉദരരോഗ വിദഗ്​ധനായ ഡോ. നാഗേശ്വർ റെഡ്​ഢിയുടെ അടുത്തെത്തിച്ച്​ ചികിത്സ നൽകണം. 2016ൽ അദ്ദേഹത്തെ ചികിത്സിച്ചിരുന്നതിനാൽ ഡോ. നാഗേശ്വർ റെഡ്​ഢിക്ക്​ ചിദംബരത്തി​​െൻറ ആരോഗ്യനിലയെ കുറിച്ച്​ വ്യക്തമായി അറിയാം. റെഡ്​ഢിയുടെ ചികിത്സക്ക്​ ശേഷം അദ്ദേഹത്തി​ന്​ നല്ല ആശ്വാസം ലഭിച്ചിരുന്നുവെന്നും കുടുംബം വ്യക്തമാക്കി.

നവംബർ എട്ട്​ മുതൽ മാറ്റി വെച്ച ചിദംബരത്തി​​െൻറ ജാമ്യ ഹരജിയിൽ ഡൽഹി ഹൈകോടതിയുടെ ഉത്തരവിനായി കാത്തിരിക്കുകയാണെന്നും ചിദംബരത്തി​​െൻറ കുടുംബം കൂട്ടിച്ചേർത്തു. ചിദംബരത്തി​​െൻറ ജുഡീഷ്യൽ കസ്​റ്റഡി നവംബർ 27 വരെ നീട്ടിയിരിക്കുകയാണ്​.

ഐ.എൻ.എക്​സ്​ മീഡിയ അഴിമതി കേസിൽ കഴിഞ്ഞ ആഗസ്​റ്റ്​ 21നാണ്​ ചിദംബരത്തെ സി.ബി.ഐ അറസ്​റ്റ്​ ചെയ്​തത്​.

Show Full Article
TAGS:p chidambaram INX media case CBI india news malayalam news 
Next Story