Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅന്ന്​ സി.ബി.ഐ...

അന്ന്​ സി.ബി.ഐ ആസ്ഥാനത്ത്​ വിശിഷ്​ടാതിഥി; ഇന്ന്​ കുറ്റാരോപിതൻ

text_fields
bookmark_border
അന്ന്​ സി.ബി.ഐ ആസ്ഥാനത്ത്​ വിശിഷ്​ടാതിഥി; ഇന്ന്​ കുറ്റാരോപിതൻ
cancel
camera_alt2011? ??.??.? ?????? ??????????????? ???????? ????????????? ?????????? ???????????????

ന്യൂഡൽഹി: ഐ.എൻ.എക്​സ്​ മീഡിയ അഴിമതിക്കേസിൽ നാടകീയ അറസ്​റ്റിനു ശേഷം പി. ചിദംബരത്തെ ചോദ്യംചെയ്​തത്​ അദ്ദേഹം കേ ന്ദ്രമന്ത്രിയായിരിക്കെ ഉദ്​ഘാടനം ചെയ്​ത അതേ സി.ബി.ഐ ഓഫീസിൽ. 2011 ജൂൺ 30 നാണ്​ സി.ബി.ഐ ആസ്ഥാന മന്ദിരത്തിൻെറ ഉദ്​ഘാടന ചടങ്ങ്​ നടന്നത്​. അന്ന്​ കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന പി.ചിദംബരമായിരുന്നു ചടങ്ങിലെ വിശിഷ്​ടാതിഥി. ഉദ്​ഘ ാടനം നിർവഹിച്ചത്​ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ്​ ആയിരുന്നു. അറസ്​റ്റിനു​ ശേഷം ചിദംബരത്തെ കൊണ്ടുപോയതും മണിക്കൂറുകളോളം ചോദ്യം ചെയ്​തതും രാത്രി താമസിപ്പിച്ചതും ഇതേ കെട്ടിടത്തിലാണ്​.

ഭരണനിർവഹണ സംവിധാനത്തി​​​െൻറ ശക്തിയേറിയ തൂണായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ മുഖ്യ അന്വേഷണ ഏജൻസിയായ സി.ബി.ഐക്ക്​ പുതിയ ഇടം ലഭിച്ചതിൽ അഭിമാനം എന്നായിരുന്നു ഉദ്​ഘാടന വേളയിൽ ചിദംബരം സന്ദർശക ബുക്കിൽ സ്വന്തം കൈപടയിൽ എഴുതിയിരുന്നത്​.

മുഴുവനായി ശീതീകരിച്ച ഒന്നാം നിലയിലെ ലോക്ക്​ അപ്പ്​ സ്യൂട്ടുകളിലൊന്നിലാണ്​ ചിദംബരം കഴിഞ്ഞ രാത്രി ചെലവഴിച്ചത്​. അദ്ദേഹം കിടന്നുറങ്ങിയ നമ്പർ മൂന്ന്​ മുറിയുടെ മുന്നിൽ രണ്ട്​ സുരക്ഷാ ജീവനക്കാരെയും ഏർപ്പെടുത്തിയിരുന്നു.

ചിദംബരത്തെ സി.ബി.ഐ ഒന്നര മണിക്കൂർ ചോദ്യം ചെയ്​തുവെന്നാണ്​ റിപ്പോർട്ട്​. ഇന്ന്​ അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും.

ഐ.എന്‍.എക്സ് മീഡിയ അഴിമതി കേസിൽ കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോ​ടെയാണ്​ ചിദംബരത്തെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. കോൺഗ്രസ് ആസ്ഥാനത്ത് വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത ചിദംബരത്തിന്‍റെ വസതിയിലെത്തിയാണ് 20 അംഗ സി.ബി.ഐ സംഘം അറസ്റ്റ് ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:home ministerp chidambaramindia newsCBI officeINX Media
News Summary - P Chidambaram Spent Night At CBI Office Opened When He Was Home Minister - India news
Next Story