മതനിരപേക്ഷതയെ സർക്കാർ വെല്ലുവിളിക്കുന്നു -മോദിയെ വിമർശിച്ച് ചിദംബരം
text_fieldsന്യൂഡൽഹി: പൗരത്വ നിയമഭേദഗതിയെ വിമർശിക്കുന്ന കോൺഗ്രസ് അധികാരത്തിലെത്തിയാൽ പാകിസ്താനിൽനിന്ന് വരുന്ന എല്ലാവർക്കും ഇന്ത്യൻ പൗരത്വം നൽകാൻ തയാറാകുമോയെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശത്തെ വിമർശിച്ച് പി.ചിദംബരം. പാക് പൗരൻമാർക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതിെൻറ ആവശ്യമില്ല. മതനിരപേക്ഷത, സഹിഷ്ണുത, മനുഷ്യത്വം എന്നീ മൂല്യങ്ങളെ സർക്കാർ വെല്ലുവിളിക്കുകയാണോയെന്നും ചിദംബരം ചോദിച്ചു.
നിലവിൽ പാക് പൗരൻമാരായവർക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതിെൻറ ആവശ്യമെന്താണ്. പ്രതിപക്ഷത്തിന് നേരെ വെല്ലുവിളികൾ ഉയർത്തുന്നതിെൻറ അർഥമെന്താണ് -ചിദംബരം ട്വിറ്ററിലൂടെ ആരാഞ്ഞു.
വിദ്യാർഥികളും യുവജനതയും പുരോഗമനവും മതനിരപേക്ഷതയും സഹിഷ്ണുതയും മനുഷ്യത്വ മൂല്യങ്ങളും ഉള്ളവരാണെന്നതിൽ സന്തോഷം തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യക്കാരുടെ അവകാശങ്ങൾ ഇല്ലാതാക്കാനും ആർക്കെങ്കിലും േദാഷം ചെയ്യാനുമുള്ളതല്ല പൗരത്വ നിയമഭേദഗതിയെന്നും മുസ്ലിംകൾക്കിടയിൽ ഭയപ്പാടുണ്ടാക്കാൻ കോൺഗ്രസ് നുണ പ്രചരിപ്പിക്കുകയാണ് എന്നുമായിരുന്നു മോദിയുടെ പ്രസ്താവന. ഝാർഖണ്ഡിലെ റാലിയിലാണ് മോദി പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ചത്. പാകിസ്താനിൽനിന്ന് വരുന്ന എല്ലാവർക്കും ഇന്ത്യൻ പൗരത്വം നൽകാൻ കോൺഗ്രസും സഖ്യകക്ഷികളും തയാറാണോയെന്നും മോദി ചോദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.