ന്യൂഡൽഹി: എയർസെൽ – മാക്സിസ് കേസിൽ കോൺഗ്രസ് നേതാവ് പി.ചിദംബരത്തെ ജൂലൈ 10 വരെ അറസ്റ്റ് ചെയ്യരുതെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടേററ്റിനോട് പാട്യാല കോടതി. കേസിൽ വ്യക്തമായ മറുപടി നൽകാൻ സമയം വേണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടേററ്റ് കോടതിയിൽ ആവശ്യപ്പെട്ടതോടെയാണ് ജൂലൈ 10 വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദേശിച്ചത്. തുടർനടപടികൾക്കായി കേസ് ജൂലൈ 10 ലേക്ക് മാറ്റി. ആ ദിവസം തന്നെയാണ് ചിദംബരത്തിന്‍റെ മകൻ കാർത്തിയോടും കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടത്. ഇത് രണ്ടാം തവണയാണ് കോടതി ചിദംബരത്തിന്‍റെ അറസ്റ്റ് തടയുന്നത്.
മെയ് 30ന് കേസ് പരിഗണിച്ച കോടതി ജൂലൈ അഞ്ച് വരെ അറസ്റ്റ് ചെയ്യരുതെന്ന് ഇ.ഡിയോട് നിർദേശിച്ചിരുന്നു. കാർത്തി ചിദംബരം പ്രതിയായ എയർസെൽ -മാക്സിസ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ടാണ് ചിദംബരം കോടതിെയ സമീപിച്ചത്.
യു.പി.എ കേന്ദ്രത്തിൽ അധികാരത്തിലിരുന്നപ്പോൾ ധനകാര്യമന്ത്രിയായിരുന്നു ചിദംബരം. ആ കാലയളവിൽ നടന്ന എയർസെൽ- മാക്സിസ് ഇടപാടിന് വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡ് (എഫ്.ഐ.പി.ബി) നേരിട്ട് അനുമതി നല്‍കിയതാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്.
ഫെബ്രുവരിയിൽ കേസുമായി ബന്ധെപ്പട്ട് കാർത്തി ചിദംബരത്തെ സി.ബി.െഎ അറസ്റ്റ് ചെയ്തിരുന്നു. മൗറീഷ്യസിലെ ഗ്ലോബൽ കമ്മ്യുണിക്കേഷൻ സർവീസിെൻറ കീഴിലുള്ള മാക്സിസ് എയർസെല്ലിൽ 800 ദശലക്ഷം ഡോളറിെൻറ നിക്ഷേപത്തിന് അനുമതി ആവശ്യപ്പെട്ടുെവന്നാണ് സി.ബി.െഎ കുറ്റപത്രത്തിൽ പറയുന്നത്. പ്രധാനമന്ത്രി അധ്യക്ഷനായ കമ്മിറ്റിയാണ് വിദേശ നിക്ഷേപത്തിന് അനുമതി നൽകേണ്ടത്. എന്നാൽ ഇവിടെ ധനമന്ത്രി നേരിട്ട് അനുമതി നൽകി. അനുമതി ലഭിച്ച ഉടൻ എയർസെൽ കാർത്തി ചിദംബരവുമായി ബന്ധപ്പെട്ട ഒരു കമ്പനിക്ക് 26 ലക്ഷം രൂപ നൽകിയെന്നുമാണ് സി.ബി.െഎയുെട ആരോപണം.